മുതിര്‍ന്ന അഭിഭാഷകന്‍ വഞ്ചിയൂര്‍ കോടതിയില്‍ കുഴഞ്ഞുവീണ് മരിച്ചു

വഞ്ചിയൂര്‍ കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കുഴഞ്ഞുവീണ് മരിച്ചു. മേട്ടുക്കട സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപം ടി.സി 24/898 ആനന്ദത്തില്‍ അഡ്വ. എ.ബാലകൃഷ്ണനാണ് (58) മരിച്ചത്.
ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതിയിലാണ് കുഴഞ്ഞുവീണത്. ഇദ്ദേഹം ഹാജരാകുന്ന കേസ് കോടതി പരിഗണിക്കാനിരിക്കേയാണ് സംഭവം.
വാദത്തിനായി കാത്തിരിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ബോധരഹിതനാവുകയുമായിരുന്നു. ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംസ്‌കാരം ഇന്ന് രാവിലെ തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. മക്കള്‍: കൃഷ്ണ ഹരിഷ്മ, അനന്തകൃഷ്ണ.
1994 മുതല്‍ 31 വര്‍ഷമായി വഞ്ചിയൂര്‍ കോടതിയില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകനാണ് ബാലകൃഷ്ണന്‍. സിവില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രമുഖനായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha