ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഐ.പി ബിനു അടക്കം 7 പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

സി.എം.ആര്‍.എല്‍.എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട റെയ്ഡിനിടെ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഐ.പി ബിനു അടക്കം ഏഴ് പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് 5 മണി വരെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.ഐ.പി ബിനു, രേവന്ത്, ലെനിന്‍ രാജ്, നന്ദു. ജി. ആര്‍, രാഹുല്‍രാജന്‍, വൈശാഖ്, രാഹുല്‍ എന്നിവരെയാണ് കോടതി കസ്റ്റഡിയില്‍ വിട്ടത്. പ്രതിപ്പട്ടികയിലുള്ള ഐ.പി ബിനുവിന് രക്തസമ്മര്‍ദമുള്ളതിനാല്‍ ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കണമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകള്‍ വീണാ വിജയന്റെയും തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയില്‍ നടന്ന ഇഡി റെയ്ഡിന് പിന്നാലെയായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണമുണ്ടായത്. മെയ് 27നായിരുന്നു വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും സി.എം.ആര്‍.എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഇഡി എട്ട് മണിക്കൂറോളം നീണ്ട മിന്നല്‍ പരിശോധന നടത്തിയത്.
മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനുള്ള നിയമപരമായ തടസ്സങ്ങള്‍ ഹൈക്കോടതി നീക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു ഈ റെയ്ഡ്. പരിശോധനകള്‍ പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ പുറത്തേക്ക് മടങ്ങവെ, ഇവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ സിപിഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളയുകയും കാറുകള്‍ അടിച്ച് തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ ഐ.പി ബിനു അടക്കമുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നത്.
https://www.facebook.com/Malayalivartha



























