ഓപ്പറേഷന് ബ്ലൂസ്റ്റാറിന്റെ ഓര്‍മ്മയിലും രക്തച്ചൊരിച്ചില്‍ ... സുവര്‍ണക്ഷേത്രത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 12ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു
അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ സംഘര്‍ഷം. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 12ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഓപ്പറേഷന് ബ്ലൂ സ്റ്റാറിന്റെ മുപ്പതാം വാര്‍ഷികാഘോഷത്തിനിടെയാണ് സംഭവം.
അകാലിദള്‍ നേതാവ് സിമ്രന്‍ജിത് സിംഗ് മാനിന് സംസാരിക്കാന്‍ അവസരം നിഷേധിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. തുടര്‍ന്ന് അകലിദള്‍ പ്രവര്‍ത്തകരും ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. വാളുകളും ലാത്തികളും ഉപയോഗിച്ചായിരുന്നു ആക്രമണം. സംഘര്‍ഷം അരമണിക്കൂറോളം നീണ്ടു.
1984ല്‍ സുവര്‍ണക്ഷേത്രത്തില്‍ നിന്നും തീവ്രവാദികളെ പുറത്തിറക്കാന്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം നടന്ന സൈനിക നീക്കമാണ് ഓപ്പറേഷന് ബ്ലൂ സ്റ്റാര്‍. സൈനിക നീക്കത്തിലും പിന്നാലെയുണ്ടായ സിഖ് പ്രക്ഷോഭങ്ങളിലും 20,000 ത്തോളം സിഖ് പൗരന്മാര് കൊല്ലപ്പെട്ടിരുന്നു. ഓപ്പറേഷന് ബ്ലൂസ്റ്റാര്‍ എന്ന നടപടിയുടെ പരിണിതഫലമായി 30 ഒക്ടോബര്‍ 1984ന് സിഖുകാരായ സ്വന്തം സുരക്ഷാഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha