മയക്കുമരുന്നിന് അടിമയായ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സയുമായി പഞ്ചാബ് സര്‍ക്കാര്‍

മയക്കുമരുന്നിന് അടിമയായ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സയുമായി പഞ്ചാബ് സര്‍ക്കാര്‍ രംഗത്ത് . മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ആരോഗ്യമേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷമാണ് മുഖ്യമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. മയക്കുമരുന്നിന് അടിമയായവരുടെ കുടുംബത്തെ ശല്യപ്പെടുത്തരുതെന്നും പോലീസിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
സൗജന്യ ചികിത്സയ്ക്കായി ഫണ്ട് ബന്ധപ്പെട്ട അധികൃതര്‍ക്ക് ഉടന്‍ നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മയക്കുമരുന്ന് മുക്ത പഞ്ചാബെന്ന ലക്ഷ്യത്തിനായാണ് താന്‍ നിലകൊള്ളുന്നതെന്ന് കഴിഞ്ഞ ദിവസം അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു. മയക്കുമരുന്നു കള്ളക്കടത്തുകാര്‍ക്ക് വധശിക്ഷ നല്‍കണമെന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു.
https://www.facebook.com/Malayalivartha


























