വ്യഭിചാരം കുറ്റകൃത്യമായി കാണണം ; സുപ്രിം കോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

വിവാഹബന്ധത്തിന്‍റെ പവിത്രത കാത്ത് സൂക്ഷിക്കുന്നതിനായി വ്യഭിചാരം കുറ്റകൃത്യമായി തന്നെ കാണണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വിവാഹേതര ബന്ധത്തില്‍ കുറ്റം ചുമത്തുന്നതില്‍ ലിംഗ സമത്വം ഉറപ്പാക്കണമെന്ന ഹരജിയിലാണ് കേന്ദ്രത്തിന്‍റെ നിലപാട്.
എന്നാല്‍ ഇത്തരം കേസുകളില്‍ സ്ത്രീകളെ കുറ്റക്കാരിയാക്കാനാവില്ല. ഇതിന് വേണ്ടി െഎ.പി.സി 497ല്‍ മാറ്റങ്ങള്‍ വരുത്താനാകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ബ്രിട്ടീഷ് കാലത്തുള്ള വകുപ്പുകളാണ് വിവാഹേതര ബന്ധത്തിന് ചുമത്തുന്നത്. 157 വര്‍ഷം പഴക്കമുള്ള നിയമം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha


























