ബൈക്ക് അപകടത്തിൽപ്പെട്ട് രക്തം വാർന്ന് റോഡിൽ കിടന്നവർ ജീവനു വേണ്ടി കേഴുമ്പോഴും യുവാവിന്റെ സെൽഫി ഭ്രാന്ത് ; പൊലിഞ്ഞത് മൂന്ന് ജീവനുകൾ

യുവാവിന്റെ സെൽഫി പ്രേമത്തിൽ നഷ്ടപ്പെട്ടത് മൂന്ന് ജീവനുകൾ. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം.ബൈക്ക് അപകടത്തിൽപ്പെട്ട് രക്തം വാർന്ന് റോഡിൽ കിടന്നവർ ജീവനു വേണ്ടി കേഴുമ്പോഴും, അവർക്ക് മുന്നിൽ നിന്ന് സെൽഫിയെടുക്കുകയും,വീഡിയോ ഷൂട്ട് ചെയ്യുന്നതിന്റെയും തിരക്കിലായിരുന്നു യുവാവ്.
മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് സ്ക്കൂൾ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഒരാൾ അപകട സ്ഥലത്ത് തന്നെ മരണപ്പെട്ടു. മറ്റ് രണ്ട് പേരിൽ ഒരാൾ ‘ എന്നെ രക്ഷിക്കൂ‘ എന്ന് കേണപേക്ഷിക്കുന്നുണ്ടായിരുന്നു.എന്നാൽ അപകടസ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും യുവാവ് അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനു പകരം സെൽഫിയെടുക്കുകയായിരുന്നു.
ഇതിനിടയിൽ രക്തം വാർന്ന് ഇരുവരും മരണപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് പകർത്തിയ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കു വച്ചതോടെ വൻ പ്രതിഷേധമാണുയരുന്നത്.
https://www.facebook.com/Malayalivartha



























