കേരളത്തിനു പിന്നാലെ മറ്റു സംസ്ഥാനങ്ങളിലും മത്സ്യങ്ങള്‍ക്ക് വിലക്ക്

ഫോര്‍മലിന്‍ അടക്കമുള്ള രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യം വില്‍ക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിച്ച കേരളത്തിനു പിന്നാലെ മറ്റു സംസ്ഥാനങ്ങളും. ആന്ധ്രാപ്രദേശില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും 10 ദിവസത്തിലേറെ പഴക്കുള്ള മത്സ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ആസാം സര്‍ക്കാര്‍ വിലക്കി.മറ്റ് സംസ്ഥാനങ്ങളില്‍നിള്ള മത്സ്യത്തിന്റെ സാമ്പിള്‍ ശേഖരിച്ച് ജൂണ്‍ 29 ന് പരിശോധനയ്ക്കു അയച്ചിരുന്നതായും ഇതില്‍ ഫോര്‍മലിന്റെ സാന്നിദ്ധ്യം കണ്ടെത്താന്‍ കഴിഞ്ഞതായും മന്ത്രി പിയൂഷ് ഹസാരിക പറഞ്ഞു.
ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായ പരിശോധനയ്ക്കാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ വില്‍പ്പന നടത്തിയാല്‍ രണ്ടു മുതല്‍ ഏഴു വര്‍ഷംവരെ തടവും 10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി ആസാം സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
https://www.facebook.com/Malayalivartha



























