മോഡി സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം അംബാനി സഹോദരന്മാർക്ക് വാരിക്കോരി സഹായം ; നോട്ട് നിരോധനത്തിന് മുന്നോടിയായി സൗജന്യ ജിയോ സിം വിതരണം ചെയ്തതിലും ദുരൂഹത

മോഡി സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം അംബാനി സഹോദരന്മാർക്ക് വാരിക്കോരി സഹായം. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ലഭിച്ച ഉന്നത വിദ്യാലയത്തിനുള്ള ശ്രേഷ്ഠപദവി. മാനദണ്ഡങ്ങൾ മറികടന്ന് ബാങ്ക് വായ്പ തിരിച്ചടവിൽ ഇളവ്, വിമാന ഇടപാടിൽ പങ്കാളിത്തം, ജിയോ പേയ്മെന്റ്സ് ബാങ്കിങ്ങിൽ ഒത്താശ എന്നിവ മോഡി സർക്കാരിൽ നിന്നും അംബാനി കുടുംബത്തിന് ലഭിച്ച സഹായങ്ങളിൽ പെടുന്നു. നോട്ട് നിരോധനത്തിന് മുന്നോടിയായി സൗജന്യ ജിയോ സിം വിതരണം ചെയ്തതിലും ദുരൂഹതകൾ ഏറുന്നു.
റിലയൻസിന്റെ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ഉന്നത വിദ്യാലയത്തിനുള്ള ശ്രേഷ്ഠപദവി നേടിയെടുക്കുന്നതിന് മുകേഷ് അംബാനി നേരിട്ടിറങ്ങിയതായി റിപ്പോർട്ട്. കേന്ദ്രം നിയോഗിച്ച എൻ. ഗോപാലസ്വാമി അധ്യക്ഷനായ സമിതിക്ക് മുമ്പാകെ, ഇനിയും തുടങ്ങാത്ത ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിവരങ്ങൾ ധരിപ്പിക്കാൻ എത്തിയ എട്ടംഗ റിലയൻസ് സംഘത്തെ നയിച്ചത് മുകേഷ് അംബാനിയായിരുന്നു. കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന വിനയ്ശീൽ ഒബ്റോയിയും സംഘത്തിൽ ഉണ്ടായിരുന്നു. അതേസമയം, ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി നൽകാൻ തനിക്ക് സമ്മർദമുണ്ടായിട്ടില്ലെന്ന് വിദഗ്ധ സമിതി അധ്യക്ഷനായ എൻ. ഗോപാലസ്വാമി വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























