പ്രതികരണ ശേഷി നഷ്ടപ്പെട്ട മൂവായിരത്തോളം പേരെ സാക്ഷിയാക്കി ഫേസ്ബുക്ക് ലൈവിൽ യുവാവിന്റെ ആത്മഹത്യ
തുടർച്ചായി അഞ്ചാം വട്ടവും സൈനിക പ്രവേശനപ്പരീക്ഷയില്‍ തോറ്റതിന്റെ നിരാശയിൽ യുവാവ് ആത്മഹത്യ ചെയ്തു. ആഗ്ര സ്വദേശിയായ മുന്ന കുമാർ (24) ആണ് ഫെയ്സ്ബുക്കില്‍ ലൈവിട്ട് ആത്മഹത്യ ചെയ്തത്.
2750 പേര് ലെെവായി ദൃശ്യങ്ങള്‍ കണ്ടിരുന്നുവെങ്കിലും ആരും പ്രതികരിച്ചില്ലെന്നതായിരുന്നു ശ്രദ്ധേയമായത്. സെെന്യത്തില്‍ ചേരാന്‍ കഴിയാതെ വന്നതോടെ ഇയാള്‍ വലിയ നിരാശയിലായിരുന്നു. ‘ഭഗത് സിങ്ങിന്റെ കടുത്ത ആരാധകനായിരുന്നു മുന്ന സെെന്യത്തില്‍ ചേരാനായി വളരെയധികം ആഗ്രഹിച്ചിരുന്നു. എന്നാല്‍ ടെസ്റ്റില്‍ പാസ്സാകാത്തതിനെത്തുടര്ന്ന് കടുത്ത നിരാശയിലായതോടെയായിരുന്നു യുവാവിന്റെ കടുംകൈ.
https://www.facebook.com/Malayalivartha