വ്യോമപാതയില്‍ ഇന്‍ഡിഗോ വിമാനങ്ങൾ നേര്‍ക്കുനേര്‍; പൈലറ്റുമാരുടെ സമയോചിത ഇടപെടൽ ഒഴിവാക്കിയത് വൻ ദുരന്തം

വ്യോമപാതയില്‍ വിമാനങ്ങൾ നേര്‍ക്കുനേര്‍ വന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ബംഗളൂരുവിലാണ് സംഭവം. കോയമ്പത്തൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ഇന്‍ഡിഗോ വിമാനവും അതേ കമ്പനിയുടെ തന്നെ ബംഗളൂരൂവില്‍ നിന്ന് കൊച്ചിയിലേക്ക് പോയ വിമാനവുമാണ് നേര്‍ക്കുനേര്‍ വന്നത്.
ഈ മാസം പത്തിനായിരുന്നു സംഭവം. ഇരുവിമാനങ്ങളും 200 മീറ്റര്‍ ദൂരത്തില്‍ മുഖാമുഖം വരികയായിരുന്നെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാൽ സംഭവം ശ്രദ്ധയില്‍പ്പെട്ട എയര്‍ ട്രാഫിക് കണ്‍ട്രോള്‍ മുന്നറിയിപ്പ് നല്‍കിയതോടെ പൈലറ്റുമാര്‍ സമയോചിത ഇടപെടലിലൂടെ വന്‍അപകടം ഒഴിവാക്കുകയായിരുന്നു.
കോയമ്പത്തൂര്‍-ഹൈദരാബാദ് വിമാനത്തില്‍ 162 യാത്രക്കാരും ബംഗളൂരൂ-കൊച്ചി വിമാനത്തില്‍ 166 യാത്രക്കാരുമാണുണ്ടായിരുന്നത്. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
https://www.facebook.com/Malayalivartha


























