Widgets Magazine
15
Sep / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശൂര്‍ സ്റ്റേഷനില്‍ വെളളം വാങ്ങി തിരികെ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണു... യാത്രക്കാര്‍ ബഹളം വെച്ചതോടെ ഒരാള്‍ ചങ്ങലവലിച്ച്‌ ട്രെയിന്‍ നിര്‍ത്തി; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..


വിറക് ശേഖരിക്കുന്നതിനിടെ അടുത്തെത്തിയത് കാട്ടാന.. കേള്‍വിക്കുറവുള്ളതിനാല്‍ മുന്നിൽ വന്ന അപകടം അറിയാനായില്ല; കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധന് പരിക്ക്!! സംഭവം അഗളിയിൽ


പ്രമുഖ ടെലിവിഷന്‍ താരം വീണ്ടും വിവാഹിതയാകുന്നു... വിവാഹം അടുത്ത വര്‍ഷം ഉണ്ടാകുമെന്ന വെളിപ്പെടുത്തലുമായി താരം


മുണ്ട് മടക്കികുത്തി, മീശ പിരിച്ച്‌, നെഞ്ചു വിരിച്ച്‌ നാട്ടിലിറങ്ങി ചെയ്താല്‍ വിവരം അറിയും!! മനസ് തുറന്ന് മോഹൻലാൽ


ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ എന്‍ജിന്‍ ബോഗിയില്‍ നിന്നും വേര്‍പ്പെട്ടത് മൂന്ന് തവണ... ഒല്ലാല്‍ ലെവല്‍ക്രോസിനും പരവൂര്‍ റെയില്‍വേ സ്റ്റേഷനുമിടയ്ക്കുവെച്ചായിരുന്നു സംഭവം

ലഡാക്കിനെ തളർത്തിയതും ചൈനയെ വളർത്തിയതും കോൺഗ്രസ്; കോൺഗ്രസിനെതിരെ ലഡാക്ക് എം പി

18 AUGUST 2019 04:00 PM IST
മലയാളി വാര്‍ത്ത

ലഡാക്കിനെ തളർത്തിയതും ചൈനയെ വളർത്തിയതും കോൺഗ്രസ്സാണെന്ന ആരോപണവുമായി ബിജെപി എം പി ജാംയാങ് സെറിങ് നംഗ്യാങ്. ലഡാക്കിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസും ജവഹര്‍ലാല്‍ നെഹ്‌റുവുമാണെന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് ഭരച്ചിരുന്ന കാലത്ത് ലഡാക്കില്‍ പ്രതിരോധ നയങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും ലഭിച്ചില്ലെന്ന് നംഗ്യാങ് കുറ്റപ്പെടുത്തകയുണ്ടായി. ഈ കാരണങ്ങൾ ചൈനയ്‌ക്ക്‌ ഇന്ത്യയുടെ പ്രദേശങ്ങള്‍ കൈയ്യടക്കാൻ സഹായകമായെന്നും നംഗ്യാങ് വ്യക്തമാക്കി. മാത്രമല്ല കാഷ്‌മീരിലെ തകർത്തതും കോൺഗ്രസ്സാണെന്നും ജാംയാങ് ആരോപിച്ചു. മുസ്ലീം പ്രീണനം കാരണം കശ്മീരിനെ കോണ്‍ഗ്രസ് തകര്‍ത്തു. ആ തകർച്ച ലഡാക്കിനെ വല്ലാതെ ബാധിച്ചെന്നും ബിജെപി എംപി കുറ്റപ്പെടുത്തി. നെഹ്‌റു സ്വീകരിച്ച നയങ്ങളാണ് ഇതിനൊക്കെ കാരണമായത്. ചൈനയ്‌ക്കൊപ്പം നീങ്ങുക എന്നതായിരുന്നു അവർ സ്വീകരിച്ച നയം. എന്നാല്‍ ഈ നയം പിന്നീട് പിന്നോക്ക നയമായി മാറുകയായിരുന്നു. ഇതേ തുടർന്ന് ചൈനീസ് സൈന്യം കൈയ്യേറ്റം തുടരുകയും, ഇന്ത്യൻ സൈന്യം പിന്നോട്ട് പോവുകയും ചെയ്‌തെന്ന് നംഗ്യാങ് കുറ്റപ്പെടുത്തകയുണ്ടായി.

ജവഹർലാൽ നെഹ്‌റു അംഗീകരിച്ച ഈ നയം കാരണം അക്‌സായ് ചിന്‍ ചൈന സ്വന്തമാക്കി. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേരിട്ട് എത്തിയാണ് എല്ലാത്തിനും നേതൃത്വം നല്‍കിയതെന്നും ഇത് 55 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ ലഡാക്കിന് പ്രതിരോധ നയത്തില്‍ വേണ്ട പ്രാധാന്യം ലഭിക്കാത്തത് കൊണ്ടാണ് സംഭവിച്ചതെന്നും നംഗ്യാങ് പറയുകയുണ്ടായി. നേരത്തെ ഡെംചോക്കില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടായിരുന്നു എന്നാൽ .ലഡാക്ക് കേന്ദ്രഭരണ പ്രദേശമായതോടെ വേണ്ട പ്രാമുഖ്യം ഇനി മുതൽ കിട്ടി തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ച പരിഷ്‌കാരങ്ങള്‍ നടപ്പിലായാൽ മറ്റ് ഗ്രാമങ്ങളില്‍ നിന്നുള്ള കുടിയേറ്റം അവസാനിക്കുമെന്നു പ്രതീക്ഷയും അദ്ദേഹം പങ്ക് വച്ചു. കുടിയേറ്റങ്ങൾ അവസാനിച്ചാൽ അതിര്‍ത്തി കൂടുതൽ സുരക്ഷിതമാകും. അങ്ങനെ മികച്ച റോഡുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവ ലഡാക്കില്‍ എത്തുമെന്നു പ്രതീക്ഷയും നംഗ്യാങ് വിശദമാക്കി. എന്നാൽ കശ്മീരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊന്നും അത് പരിഹരിക്കുവാൻ മുമ്പുള്ള സര്‍ക്കാര്‍ ശ്രമിച്ചിരുന്നില്ലെന്നും നംഗ്യാങ് പറഞ്ഞു. ഇങ്ങനെ അതി രൂക്ഷമായ ആരോപങ്ങളാണ് നംഗ്യാങ് കോൺഗ്രസിനെതിരെ നടത്തിയത്.

നേരത്തെ കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ശ്രദ്ധേയമായ പ്രസംഗമായിരുന്നു നംഗ്യാങ് നടത്തിയത്. മുൻ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയെ അദ്ദേഹം നേരത്തെ വിമർശിചിരുന്നു. 370 വകുപ്പ് നീക്കം ചെയ്യുന്നതിനെ കോൺഗ്രസ് എതിർക്കുന്നുതിന് കാരണം വ്യക്തിപരവും കുടുംബത്തിന്റെയും പ്രയോജനത്തിനായിട്ടാണെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ലഡാക്കിന്റെ വികസനത്തിന് കോൺഗ്രസ് ഒരിക്കലും ശ്രദ്ധിച്ചില്ല. ലഡാക്കിനെ നെഹ്‌റു മുതൽ കോൺഗ്രസിന്റെ മൻമോഹൻ സർക്കാർ വരെ ആരും ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ ഇപ്പോൾ പ്രധാനമന്ത്രി മോദിയുടെ മാർഗനിർദേശപ്രകാരം ലഡാക്ക് അതിന്റെ സംസ്കാരവും സ്വത്വവും വീണ്ടെടുക്കുമെന്ന് ജയാങ് നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസ്സിനെതിരെയും നെഹ്രുവിനെതിരെയും വിമർശനങ്ങളുമായി വീണ്ടും അദ്ദേഹം വന്നിരിക്കുന്നത്.കശ്മീരിൻറെ പദവി എടുത്തു കളഞ്ഞതിനോടും ലഡാക്കിന് പരിഗണന നൽകിയതിനോടും അനുകൂല നിലപാടാണ് ഇദ്ദേഹത്തിന് ഉള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടപ്പെട്ടിട്ട് ഏഴ് ദിവസം  (6 hours ago)

അതിർത്തി കടക്കുമെന്ന് ഇമ്രാന്റെ വ്യാമോഹം നടക്കില്ല  (7 hours ago)

പാകിസ്ഥാൻ ഒരു വർഷത്തിനിടെ വെടിനിർത്തൽ കരാർ ലംഘിച്ചത് 2,050 തവണ; ആക്രമണത്തിൽ കൊല്ലപ്പെട്ടത് 21 ഇന്ത്യക്കാർ; തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്നതിലും തദ്ദേശീയർ കൊല്ലപ്പെടുന്നതിലും ഇന്ത്യ കടുത്ത ആശങ  (7 hours ago)

പിണറായിക്കൊപ്പം നിന്നാല്‍ വെളളാപ്പള്ളിക്ക് രണ്ടുണ്ട് നേട്ടം; വെളള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപി സുഗതന്‍  (7 hours ago)

മോദിയെ തൊട്ടാൽ കൈ പൊള്ളും ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവന് ഭീക്ഷണി മുഴക്കിയ പാക് ഗായികക്ക് കിട്ടിയത് മുട്ടൻ പണി  (7 hours ago)

അമ്മയായ സന്തോഷം പങ്കുവച്ച് നടി ശിവദ  (7 hours ago)

സൗദിയില്‍ പ്രവാസി മലയാളിയെ സ്ത്രീകള്‍ നമസ്കരിക്കാനായി കയറുന്ന ഭാഗത്ത് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ഓക്സിജൻ സിലിണ്ടറിൽ ഓക്സിജൻ ഓക്സിജൻ തീർന്നു; ആംബുലൻസിൽ കുഞ്ഞിന് ദാരുണാന്ത്യം  (8 hours ago)

ചിത്രങ്ങളുടെ ഹോര്‍ഡിങ്ങുകള്‍ വേണ്ട;സിനിമകളുടെ പബ്ലിസിറ്റിക്കായി ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കരുതെന്ന് സിനിമകളുടെ അണിയറപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നൽകി മമ്മൂട്ടിയും വിജയ്‌യും  (8 hours ago)

പ്രവാസികളുടെ കയ്യടി... കുവൈറ്റ് സന്ദര്‍ശനത്തിനിടെ ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നവരെ മന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു  (8 hours ago)

കോടതിയും കട്ട സപ്പോര്‍ട്ട്... കാശ്മീരില്‍ ഉദ്ദേശിച്ച പോലെ പ്രത്യേക പദവിയെടുത്ത് കളഞ്ഞപോലെ രാജ്യത്ത് ഒരൊറ്റ വ്യക്തി നിയമം കൊണ്ടുവരാന്‍ ഉദ്ദേശിച്ച് നരേന്ദ്ര മോദി; സുപ്രിം കോടതിയുടെ നിര്‍ണായക വിധിയെ കൂട്  (8 hours ago)

ഭാഷാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്; ഹിന്ദി ഭാഷയ്‌ക്ക് രാജ്യത്തെ ഒരുമിച്ച് നിറുത്താനാവും എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം  (8 hours ago)

അച്ഛനും അമ്മയ്ക്കും കല്യാണം, ചോരക്കുഞ്ഞ് 14കാരന്റെ കൈയിൽ; നാട്ടുകാരെ വട്ടം ചുറ്റിച്ച കൗമാരക്കാരനെ പിങ്ക് പോലീസ് ഏറ്റെടുത്തപ്പോൾ ചുരുളഴിഞ്ഞത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്  (9 hours ago)

അമിത് ഷായെ തൊട്ട് കളിച്ചാൽ അക്കളി തീക്കളി; അമിത് ഷായെ പിന്തുണച്ച് ബിജെപി നേതാവ് ഒ രാജ​ഗോപാൽ  (9 hours ago)

മൂവായിരത്തോളം പരസ്യബോര്‍ഡുകള്‍ നീക്കി; ചെന്നൈയിൽ അനധികൃത ബോർഡ് എടുത്തുമാറ്റാൻ തകൃതിയായി പുരോഗമിക്കുന്നു  (9 hours ago)

Malayali Vartha Recommends