കര്‍ണാടകത്തില്‍ ബി.ജെ.പി. സര്‍ക്കാരിലെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും...
കര്‍ണാടകത്തില്‍ ബി.ജെ.പി. സര്‍ക്കാരിലെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. സംസ്ഥാനത്ത് ഒറ്റയാള്‍ ഭരണമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനിടെയാണ് മന്ത്രിസഭാ വികസനം. ജൂലായ് 26നാണ് ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റത്. 25 ദിവസത്തിനുശേഷമാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ രാജ്ഭവനില്‍ രാവിലെ 10.30നും 11.30നുമിടയില്‍ നടക്കുമെന്നും ഇക്കാര്യം രേഖാമൂലം ഗവര്‍ണര്‍ വാജുഭായ് വാലയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
17 മന്ത്രിമാരുടെ പട്ടികയും ഗവര്‍ണര്‍ക്ക് കൈമാറി. നിയമസഭയുടെ അംഗബലം അനുസരിച്ച് മുഖ്യമന്ത്രിയടക്കം 34 പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താം. വിഭാഗീയത മുന്നില്‍ക്കണ്ടാണ് ഏതാനും മന്ത്രിസ്ഥാനം ഒഴിച്ചിട്ടിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രിമാരായ ആര്. അശോക, കെ.എസ്. ഈശ്വരപ്പ, സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്രന് എച്ച്. നാഗേഷ്, മുന്‍ മന്ത്രി ബി. ശ്രീരാമലു തുടങ്ങിയവരാണ് മന്ത്രിമാരുടെ പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്.
https://www.facebook.com/Malayalivartha