Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല; എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി...


രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ: ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നും പോലീസിന്റെ ആവശ്യം; പൂജപ്പുര ജയിലിൽ നിരാഹാരമിരുന്ന രാഹുലിനെ ക്ഷീണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...


സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ തീപ്പൊരി വാദങ്ങൾ: ഒന്നേകാൽ മണിക്കൂർ നീണ്ട വാദത്തിനൊടുവിൽ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി; രാഹുലിൻ്റെ അറസ്‌റ്റ് തടയാതെ കോടതി...


നേതാക്കളെല്ലാം എതിരായി കഴിഞ്ഞു... ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യതയേറെ, കൂടുതൽ കടുത്ത നടപടിയിലേക്ക് കോണ്‍ഗ്രസ്


നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാവികാഭ്യാസ പ്രകടനങ്ങൾ ഇന്നു ശംഖുംമുഖത്ത് ...രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാവും

കശ്മീർ പുകയുന്നു; പരക്കെ കല്ലേറും അക്രമണവും; ജമ്മു കശ്മീരിൽ കർഫ്യു ഇളവു നൽകിയ ചില സ്ഥലങ്ങളിൽ വീണ്ടും നിയമം കർശനമാക്കി

20 AUGUST 2019 12:47 PM IST
മലയാളി വാര്‍ത്ത

ജമ്മു കശ്മീരിൽ കർഫ്യു ഇളവു നൽകിയ ചില സ്ഥലങ്ങളിൽ വീണ്ടും നിയമം കർശനമാക്കി. ജമ്മു കശ്മീരിലെ ചിലയിടങ്ങളിൽ കല്ലേറും അക്രമങ്ങളുമുണ്ടായതായി റിപ്പോർട്ട് ചെയ്യുന്നു. ഇടക്കാലത്ത് കശ്മീരിൽനിന്ന് സുരക്ഷാ സേന ഒഴിവാക്കിയ പെല്ലറ്റ് തോക്കുകൾ വീണ്ടും ഉപയോഗിച്ചതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിർത്തിവച്ചിരുന്ന ഇന്റർനെറ്റ് സേവനം ഞായറാഴ്ചയോടെ ഭാഗികമായി ആരംഭിച്ചിരുന്നെങ്കിലും അക്രമ സംഭവങ്ങളെത്തുടർന്നു വീണ്ടും നിർത്തി.

ശ്രീനഗറിൽ കല്ലേറു നടത്തിയവരെ പിരിച്ചു വിടുന്നതിനിടെ സമീപത്തുണ്ടായിരുന്നവർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. മുഹമ്മദ് സിദ്ദിഖ് ദലാൽ (78), സമീർ ഹുസൈൻ ഖുദ്‍രി (46) എന്നിവരെ പെല്ലറ്റ് ഏറ്റ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കശ്മീർ താഴ്‍വരയിലെ‍ 190 സ്കൂളുകൾ ഇന്നലെ തുറന്നിരുന്നു. എന്നാൽ സ്‌കൂളുകളിൽ അധികം വിദ്യാർഥികളൊന്നുംതന്നെ എത്തിയിരുന്നില്ല. എന്നാൽ പലയിടത്തും അധ്യാപകർ എത്തിയിരുന്നു. ശ്രീനഗറിലും താഴ്‍വരയുടെ മറ്റു ഭാഗങ്ങളിലും കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. നിരത്തുകളിൽ ഇറങ്ങിയ വാഹനങ്ങളുടെ എണ്ണവും വളരെ കുറവായിരുന്നു.

എന്നാൽ അതിർത്തി ജില്ലകളിലെ സ്കൂളുകളുടെ പ്രവർത്തനം പൂർണമായിരുന്നതായി അധികൃതർ വ്യക്തമാക്കി. കോളജുകളും ഹയർ സെക്കൻഡറി സ്കൂളുകളും പ്രവർത്തിച്ചതായി ഡപ്യൂട്ടി കമ്മിഷണർ ഐജാസ് ആസാദ് വ്യക്തമാക്കി. രജൗരി, പൂഞ്ച്, റംബാൻ, ദോഡ, കിഷ്ത്വാർ എന്നിവിടങ്ങളിൽ സ്കൂളുകൾ പ്രവർത്തിച്ചു. മേഖലയിൽ സ്ഥിതി ശാന്തമാണ്. രജൗരിയിൽ കമ്പോളങ്ങൾ പ്രവർത്തിച്ചതായും അധികൃതർ പറഞ്ഞു. ജമ്മു, കത്വ, സംബ, ഉധംപുർ, റിയാസി എന്നിവിടങ്ങളിലെ സ്കൂളുകൾ 10നു തുറന്നിരുന്നു.

ബാരാമുള്ള, സോപോർ, സിങ്പുര, പൽഹാലൻ, പഠാൻ എന്നിവിടങ്ങളിൽ ഇളവുകളൊന്നും നൽകിയിട്ടില്ല. മറ്റിടങ്ങളിൽ കർഫ്യു നിയമത്തിൽ ഇളവു നൽകിയെങ്കിലും അതീവ ജാഗ്രത തുടരുകയാണ്. ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്തതിനാൽ ജിഎസ്ടി റിട്ടേണുകൾ നൽകാനുളള സമയം കശ്മീരിൽ നീട്ടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിനു ശേഷമുള്ള അവിടത്തെ സ്ഥിതിഗതികൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശ്രദ്ധയിൽ പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന യോഗത്തിൽ ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയും ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. കശ്മീരിന്റെ പദവി എടുത്തു കളഞ്ഞ അന്നു മുതൽ 10 ദിവസം ഡോവൽ കശ്മീരിലുണ്ടായിരുന്നു.

അതേസമയം കശ്മീരില്‍ സങ്കീര്‍ണമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യയും പാകിസ്താനും ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ-പാക് പ്രധാനമന്ത്രിമാരുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയതിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹി വളഞ്ഞ് റഷ്യൻ പട...റഷ്യൻ പ്രസിഡൻ്റിന് 'ഫൈവ് ലെയർ' സുരക്ഷ...  (3 hours ago)

ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി.... 2024 നവംബര്‍ 28ലെ ഹൈക്കോടതി വിധി നടപ്പാക്കിയില്ലെന്ന് ഹരജി  (4 hours ago)

കേസ് നമ്പർ 2..രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്..... ബലാത്സംഗ വകുപ്പ് ചുമത്തിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തിരിക്കുന്നത്  (4 hours ago)

'ദില്ലിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ'....രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നോടും മോശമായി പെരുമാറിയെന്ന് കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എംഎ ഷഹനാസ്.... ഷാഫിക്കെതിരേയും ആരോപണം  (4 hours ago)

നടരാജന്റെ ശരീരം പട്ടടയിൽ വയ്‌ക്കേണ്ട മൂത്തമകന്‍..ഇന്ന് സംസ്കാരം നവജിത്തിനെ തെളിവെടുപ്പിന് വീട്ടിൽ ..! ആശുപത്രിയിൽ നിന്ന് ആ വാർത്ത  (4 hours ago)

ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു  (6 hours ago)

നുഴഞ്ഞുകയറ്റം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതായി യോഗി ആദിത്യനാഥ്  (6 hours ago)

ക്ഷേമ പെന്‍ഷന്‍ വിതരണം ഡിസംബര്‍ 15 മുതല്‍  (7 hours ago)

വെട്ടിമൂടി പുതച്ചേക്ക് ഷാഫി പറമ്പിലിനെ !! കോണ്‍ഗ്രസില്‍ ഷാഫിക്ക് നേരെ പടയൊരുക്കം ശക്തമെന്ന്; വി ഡി സതീശന്‍ ഗ്രൂപ്പ് പാരവെപ്പ് തുടങ്ങിയെന്ന് പൊട്ടിത്തെറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ആര്‍മി !!! മാങ്കൂട  (7 hours ago)

കാമുകി വിവാഹത്തില്‍ നിന്ന് പിന്‍മാറിതില്‍ മനംനൊന്ത് 24 കാരന്‍ ജീവനൊടുക്കി  (7 hours ago)

ഇന്ത്യന്‍ യുവതിയെയും മകനെയും കൊലപ്പെടുത്തി യുഎസില്‍ നിന്ന് രക്ഷപ്പെട്ട പ്രതിക്കായി 50,000 പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ  (7 hours ago)

ഇരകളെ ഗര്‍ഭിണിയാക്കാന്‍ നിര്‍ബന്ധിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ 'അമ്മ'യെന്ന് !! സൈബറിടത്തില്‍ ആ കുടുംബത്തെ കീറി മുറിക്കുന്നു; അമ്മ ബീനയ്ക്ക് നേരെ കടുത്ത സൈബറാക്രമണം സഹോദരിയേയും വെറുതെ വിടുന്നില്ല!  (7 hours ago)

കൊച്ചി ഷിപ്‌യാര്‍ഡില്‍ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങല്‍ വിദഗ്ദ്ധന്‍ മുങ്ങിമരിച്ചു  (9 hours ago)

നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍  (9 hours ago)

സംസ്ഥാന ഭരണത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് വി.ഡി സതീശന്‍  (9 hours ago)

Malayali Vartha Recommends