പ്രായപൂര്‍ത്തിയാകാത്ത മകളെ 60 കാരനുമായി വേശ്യാവൃത്തിയ്ക്ക്പ്രേരിപ്പിച്ച് അമ്മ; സഹോദരനോട് സഹായം തേടിയപ്പോൾ അയാളും ബലാൽസംഗം ചെയ്തു; അമ്മയും,സഹോദരനുമടക്കം 5 പേര് അറസ്റ്റില്‍
2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാതാവ് ഒരാൾക്ക് നിർബന്ധപൂര്‍വ്വം വിവാഹം ചെയ്ത് നല്‍കുകയായിരുന്നു. ലൈംഗിക താല്പര്യങ്ങള്ക്ക് വഴങ്ങാത്തതിന്റെ പേരില്‍ ഭര്‍ത്താവിന്റെ മര്‍ദ്ദനം സഹിക്കാന്‍ വയ്യാതെ പെണ്‍കുട്ടി ഈസ്റ്റ് മുംബൈയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. പിന്നീട് കുറച്ചു മാസങ്ങള്‍ക്ക് ശേഷം മാതാവ് പെണ്‍കുട്ടിയെ മറ്റൊരാളുടെ അടുത്തെത്തിച്ച ശേഷം വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിക്കുകയായിരുന്നു.
60 കാരനായ ഒരാളുമായി പണത്തിന് വേണ്ടി ശാരീരക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താന്‍ നിര്‍ബന്ധിക്കപ്പെട്ടതായി പെണ്‍കുട്ടി പറഞ്ഞു. ഇടനിലക്കാരിയായ സ്ത്രീയുടെ ഭര്‍ത്താവും തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. പെണ്‍കുട്ടി സഹോദരനോട് സഹായം തേടിയെങ്കിലും, അയാള്‍ തന്നെ ബലാത്സംഗം ചെയ്യുകയും വാള് കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി അവകാശപ്പെടുന്നു. 60 കാരന് വേണ്ടിയുള്ള തെരച്ചിലിലാണ് ഇപ്പോള്‍ പോലീസ്.
https://www.facebook.com/Malayalivartha