Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല

ഇന്ത്യക്ക് പിന്തുണ; ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ഇന്ത്യയുടെ നടപടിയെ സ്വാഗതം ചെയ്ത് ബംഗ്ലാദേശ്

21 AUGUST 2019 05:17 PM IST
മലയാളി വാര്‍ത്ത

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ഇന്ത്യയുടെ നടപടിയെ സ്വാഗതം ചെയ്ത് ബംഗ്ലാദേശ്. ജമ്മുകശ്മീരിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ബംഗ്ലാദേശ് പ്രതികരിച്ചു. ജമ്മുകശ്മീരില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്തേണ്ടതുണ്ട്. കൂടാതെ വികസനമാണ് ഏതൊരു രാജ്യത്തിന്റെയും പ്രഥമ പരിഗണന. അതുകൊണ്ട് തന്നെ ജമ്മുകശ്മീരില്‍ ഇന്ത്യ സ്വീകരിച്ച നിലപാട് അവരുടെ ആഭ്യന്തര വിഷയമായി മാത്രമേ കാണാനാവുകയുള്ളൂവെന്നും ബംഗ്ലാദേശ് വ്യക്തമാക്കി.

ഇന്ത്യന്‍ നടപടിയില്‍ പിന്തുണയറിയിച്ച് കഴിഞ്ഞ ദിവസം അമേരിക്കയും രംഗത്തെത്തിയിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിരുന്നു. കശ്മീര്‍ സങ്കീര്‍ണമായ വിഷയമാണെന്ന് ആവര്‍ത്തിച്ച ട്രംപ് ഇരുപ്രധാനമന്ത്രിമാരോടും താന്‍ ഫോണിലൂടെ സംസാരിച്ചെന്നും അറിയിച്ചു. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ സഹായിക്കുന്നതില്‍ സന്തോഷം മാത്രമെയുള്ളൂ എന്നും ട്രംപ് വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കി.

‘കാശ്മീര്‍ അതീവ സങ്കീര്‍ണമായ പ്രശ്‌നമാണ്. അവിടെ ഹിന്ദുക്കളും മുസ്ലീങ്ങളുമുണ്ട്. അവര്‍ നല്ലരീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് പറയാന്‍ കഴിയില്ല. എങ്ങനെയൊക്കെ മാധ്യസ്ഥം വഹിക്കാനാവുമോ അതിന്റെ പരമാവധി ചെയ്യാം’ അദ്ദേഹം പറഞ്ഞു. രണ്ട് രാജ്യങ്ങളും കഴിഞ്ഞകാലങ്ങളില്‍ നല്ലരിതിയിലാണ് മുന്നോട്ടുെേപയതെന്നും പറയാന്‍ കഴിയില്ലെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ സ്‌ഫോടനാത്മകമെന്നും ട്രംപ് പറഞ്ഞു.

കശ്മീര്‍ ആഭ്യന്തവിഷയമാണെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയതിന് ശേഷമാണ് ട്രംപിന്റെ പ്രസ്താവന എന്നതും നിര്‍ണമായകമാണ്. ജി7 ഉച്ചകോടിക്കായി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ കശ്മീര്‍ വിഷയവും ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.

ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറും കഴിഞ്ഞദിവസം ആവര്‍ത്തിച്ചിരുന്നു. ഇതിനിടെയാണ് കശ്മീരില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞമാസവും സമാന പ്രസ്താവനയുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ സഹായം തേടിയിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.

കശ്മീര്‍ വിഷയം അന്താരാഷ്ട്ര കോടതിയില്‍ ഉന്നയിക്കാനാണ് പാകിസ്ഥാന്റെ തീരുമാനം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഇന്ത്യയുടെ തീരുമാനമാണ് പാകിസ്ഥാന്‍ അന്താരാഷ്ട്ര കോടതിയില്‍ ചോദ്യം ചെയ്യുക. പാക് വിദേശ കാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയെ ഉദ്ധരിച്ച് വിവിധ പാക് മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തീരുമാനം എല്ലാ നിയമ വശങ്ങളും പരിശോധിച്ച ശേഷമാണെന്നും ഖുറേഷി പറഞ്ഞു.

അതിനിടെ, കശ്മീര്‍ വിഷയത്തില്‍ ഇടപെടാനില്ലെന്ന് ബ്രിട്ടനും വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് ഉഭയകക്ഷി ചര്‍ച്ചകളിലൂടെ കശ്മീര്‍ പ്രശ്‌നം പരിഹരിക്കണമെന്ന് ബ്രിട്ടന്‍ പ്രതികരിച്ചത്.

നേരത്തെ യു എന്‍ സുരക്ഷാ കൗണ്‌സിലിലും കശ്മീര്‍ വിഷയം ചര്‍ച്ചയായിരുന്നു. എന്നാല്‍ പ്രത്യേക പദവി റദ്ദാക്കിയത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന നിലപാടാണ് ഇന്ത്യയുടേത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനെ വീഴ്ത്തി കേരളം  (3 minutes ago)

മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു....  (20 minutes ago)

ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ ഊർജ്ജം പകരട്ടെയെന്നും രാഷ്ട്രപതി  (34 minutes ago)

പുതു വർഷത്തെ വരവേറ്റത് വളരെ.....  (45 minutes ago)

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (8 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (9 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (9 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (9 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (9 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (9 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (10 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (11 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (12 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (12 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (13 hours ago)

Malayali Vartha Recommends