പ്രധാനമന്ത്രി അമേരിക്കയിലെ എണ്ണ കമ്പനി മേധാവികളുമായി കൂടി കാഴ്ച നടത്തി...

പ്രധാനമന്ത്രി അമേരിക്കയിലെ എണ്ണ കമ്പനി മേധാവികളുമായി കൂടി കാഴ്ച നടത്തി. ഹൂസ്റ്റണിലെ സന്ദര്‍ശനത്തിനിടെയായിരുന്നു ചര്‍ച്ച. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന 17 ഊര്‍ജ കമ്പനികളുടെ മേധാവികളാണ് കൂടികാഴ്ചയില്‍ പങ്കെടുത്തത്. ഇന്ത്യയുമായി വ്യാപാര ബന്ധം കാത്തു സൂക്ഷിക്കുന്ന കമ്പനികളാണ് ഇവയെല്ലാം.
മോദിയുമായുള്ള കൂടിക്കാഴ്ച സന്തോഷം പകരുന്നതായിരുന്നുവെന്ന് എമേഴ്‌സണ്‍ ഇലക്ട്രിക് കമ്പനി മേധാവി മൈക്ക് ട്രയിന്‍ പ്രതികരിച്ചു. പൂണെയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന പരിഷ്‌കാരങ്ങള്‍ക്കുള്ള പിന്തുണയും വ്യവസായികള്‍ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയെ വ്യവസായ സൗഹൃദമാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കമ്പനികളുടെ മേധാവികള്‍ പ്രകീര്‍ത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഊര്‍ജ വ്യവസായ മേഖലയിലെ നിയന്ത്രണങ്ങള്‍ നീക്കിയതിലുള്ള സന്തോഷവും ഇവര്‍ പ്രകടിപ്പിച്ചു.
https://www.facebook.com/Malayalivartha