പതിവായി ഭക്ഷണം കഴിക്കുന്ന ഹോട്ടലിലെത്തിയപ്പോള്‍ ഭക്ഷണം തീര്‍ന്നുപോയി.... പ്രകോപിതനായി പോലീസുകാരന്‍ ഉടമയ്ക്ക് നേരെ വെടിയുതിര്‍ത്തു

പതിവായി ഭക്ഷണം കഴിക്കാനെത്തുന്ന ഹോട്ടലിലെത്തിയപ്പോള്‍ ഭക്ഷണം തീര്‍ന്നുപോയതില്‍ പ്രകോപിതനായി പോലീസുകാരന്‍ ഉടമയ്ക്ക് നേരെ വെടിയുതിര്‍ത്തു. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍.
വെള്ളിയാഴ്ച രാത്രിയായിരുന്നു പൊലീസുകാരന്റെ അതിക്രമം.
മുസഫര്‍നഗറിലെ സന്ദീപ് ബാലിയാന്‍ എന്ന പൊലീസ് കോണ്‍സ്റ്റബിള്‍ സ്ഥിരമായി ഭക്ഷണം കഴിക്കാറുള്ള ഹോട്ടലില്‍ എത്തിയപ്പോള്‍ ഭക്ഷണം തീര്‍ന്നിരുന്നു. ഇക്കാര്യം ഹോട്ടലുടമ അറിയിച്ചെങ്കിലും പൊലീസുകാരന്‍ സമ്മതിച്ചില്ല.
ഭക്ഷണം വേണമെന്ന് ഇയാള്‍ നിര്‍ബന്ധം പിടിച്ചതോടെ വാക്കേറ്റമായി. ഉടനെ പോലീസുകാരന്‍ കൈയ്യിലുണ്ടായിരുന്ന തോക്കെടുത്ത് രണ്ട് പ്രാവശ്യം വെടിയുതിര്‍ത്തു. വൈദ്യുതി സ്വിച്ച് ബോര്‍ഡിലാണ് വെടിയേറ്റത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല. സംഭവശേഷം ഇയാള്‍ ഒളിവില്‍ പോയി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി പോലീസ്. കുറ്റക്കാരനായ പോലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha