ബലാക്കോട്ടില്‍ ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരവാദികള്‍ സജീവമാകുന്നു ; വളർത്തുന്നത് പാകിസ്ഥാൻ

ബലാക്കോട്ടില്‍ ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരവാദികള്‍ വീണ്ടും സജീവമാകുന്നുതായി വിവരം. ഇന്ത്യന്‍ സൈന്യം ഏഴു മാസങ്ങള്‍ക്ക് മുമ്പായിരുന്നു ബലാക്കോട്ട് ബോംബിട്ട് തകർത്തത് . എന്നാൽ അവിടെ ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരവാദികള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നു. സജീവമായി കൊണ്ടിരിക്കുന്ന ഈ ഇടം ആരും ശ്രദ്ധിക്കാതിരിക്കാൻ പുതിയ പേരിലാണ് തുടങ്ങിയിരിക്കുന്നത്. കശ്മീർ മാത്രമല്ല ഭാരതത്തിന്റെ മറ്റ് പല ഇടങ്ങളിലും സ്‌ഫോടനങ്ങള്‍ നടത്താന്‍ 40-ഓളം വരുന്ന ഭീകരവാദികള്‍ക്ക് പരിശീലനം നൽകുന്നതായും വിവരങ്ങൾ പുറത്ത് വരികയാണ്.
പാകിസ്ഥാനൊപ്പം ചേർന്ന് ഇന്ത്യയെ ആക്രമിക്കാനാണ് ജെയ്‌ഷെയുടെ പരിപാടി. ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരവാദികള്‍ വളരുന്നെങ്കിൽ അവർക്കു പിന്നിൽ പാകിസ്താന്റെ കരം ഉണ്ടാകും. പാകിസ്ഥാൻ സർക്കാർ പിന്തുണ നൽകുന്നതായും അറിവുണ്ട്. ജമ്മുകശ്മീരിന്റെ പദവി നീക്കം ചെയ്തതിനു പിന്നാലെ ഇന്ത്യയെ ലക്ഷ്യം വെക്കുന്ന ഭീകരര്‍ക്ക് പൂര്‍ണ പിന്തുണ പാകിസ്ഥാന്‍ നല്‍കുന്നുവെന്നും വിവരമുണ്ട്. ഇനി തീവ്രവാദികളെ പാകിസ്ഥാൻ സജ്ജമാക്കുന്നുണ്ടെങ്കിൽ അത് കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് ഒരു വലിയ തിരിച്ചടി നൽകാൻ തന്നെയാകും. പക്ഷേ പാകിസ്ഥാനിൽ നിന്നും ഏതു തരത്തിലുള്ള പ്രകോപനം ഉണ്ടായാലും അതിനെയേ ചെറുക്കാൻ ഇന്ത്യയും കനത്ത ജാഗ്രതയിലാണ്.
https://www.facebook.com/Malayalivartha