ജയ്പൂരില്‍ നിന്ന് ഗുജറാത്തിലേക്ക് പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു... 8 മരണം, 20ലേറെ പേര്‍ക്ക് പരിക്ക്

ജയ്പൂരില്‍ നിന്ന് ഗുജറാത്തിലേക്ക് പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 8പേര്‍ മരിച്ചു. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. ലുമാന വില്ലേജിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ജവഹര്‍ലാല്‍ നെഹ്‌റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ്സില്‍ 85ഓളം യാത്രക്കാരുണ്ടായിരുന്നു. എതിരേ രണ്ടു ട്രക്കുകള്‍ വന്നു. ബസിന്റെ മധ്യഭാഗത്ത് ട്രക്ക് ഇടിക്കുകയും കണ്ടക്ടറുടെ ഭാഗത്ത് ഇരുന്നവര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നുവെന്ന് യാത്രക്കാര്‍.
https://www.facebook.com/Malayalivartha