ലൗ ജിഹാദ് എന്ന ആരോപണം തെറ്റ് ; താൻ പ്രണയിച്ച ആൾക്കൊപ്പം തനിക്ക് ജീവിക്കണം ; നിലപാട് വ്യക്തമാക്കി പെൺകുട്ടി ; പിന്നെ സംഭവിച്ചത്

ഡല്‍ഹിയില്‍ നിന്ന് മലയാളി പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ ലൗ ജിഹാദ് എന്ന ആരോപണത്തെ തള്ളി പെണ്‍കുട്ടി. തൻറെ സമ്മതത്തോടെയുംഇഷ്ടത്തോടെയുമാണ് താന്‍ അബൂദബിയിലേക്ക് പോയതെന്ന് പെണ്‍കുട്ടി അബൂദബിയിലെ ഇന്ത്യന്‍ എംബസി അധികൃതരോട് പറഞ്ഞു.താൻ പ്രണയിക്കുന്ന വ്യക്തിയെ തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും പെണ്‍കുട്ടി ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാതിനാൽ അവർക്ക് തീരുമാനം എടുക്കാമെന്ന നിലപാടാണ്.
അബൂദബിയില്‍ താൻ എത്തിയത് ആരുടെയും പ്രേരണ പ്രകാരമല്ലെന്നും മറ്റേതെങ്കിലും രാജ്യത്തിൽ പോകാൻ താന്‍ ഉദ്ദേശമില്ലെന്നും പറഞ്ഞ പെൺക്കുട്ടി വിവാഹത്തിന് സഹായിക്കണമെന്ന ആവശ്യപ്രകാരമാണ് എംബസിയെ സമീപിച്ചതെന്നും കുട്ടി പറയുകയുണ്ടായി. ഇതേ സംബന്ധിച്ചുള്ള വിവരം പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് മന്ത്രാലയത്തോടും എംബസി കൈ മാറുകയുണ്ടായി. അബൂദബിയില്‍ നിന്നും വേറൊരു രാജ്യത്തിലേക്ക് പോകാൻ ഇരിക്കവെയാണ് തന്നെ പിടികൂടിയതെന്ന കാര്യം വ്യാജ മാണെന്നും പെണ്‍കുട്ടി പറഞ്ഞു . അത് നിഷേധിച്ചിട്ടുണ്ട്. നാട്ടില്‍ നിന്നും പരാതി വന്നതിനെ തുടര്‍ന്ന് എംബസി പെണ്‍കുട്ടിയെ വിളിച്ചു വരുത്തി. ഈ കാര്യത്തിൽ എംബസി അധികൃതരും സ്ഥിരീകരണം നടത്തി കഴിഞ്ഞു.
https://www.facebook.com/Malayalivartha