കള്ളപണം വെളുപ്പിച്ച കേസ്... റോബര്‍ട്ട് വദ്രയ്ക്ക് കുരുക്ക്, ജാമ്യം റദ്ദാക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്, കസ്റ്റഡി ആവശ്യപ്പെട്ടു

റോബര്‍ട്ട് വദ്രയുടെ ജാമ്യം റദ്ദാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ദില്ലി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. നേരത്തെ ചിദംബരത്തിന്റെയും ശിവകുമാറിന്റെയും മുന്‍കൂര്‍ ജാമ്യം തള്ളിയ ശേഷമായിരുന്നു കസ്റ്റഡിയില്‍ എടുക്കാന്‍ കോടതി അനുവാദം നല്‍കിയത്.
വദ്രയെ കസ്റ്റഡിയില്‍ ലഭിച്ചതിന് ശേഷം ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. കള്ളപണം വെളുപ്പിച്ച കേസില്‍ വദ്ര അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതിനെ എതിര്‍ത്താണ് എന്‍ഫോഴ്‌സ്‌മെന്റ് മറുപടി നല്‍കിയത്. തങ്ങള്‍ വലിയൊരു മണിചെയിന്‍ ശ്യംഖലയെ കണ്ടെത്തിയെന്നും, ഇതിന്റെ തെളിവുകള്‍ റോബര്‍ട്ട് വദ്രയ്‌ക്കെതിരാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു.
വദ്ര ഇപ്പോള്‍ സ്‌പെയിനിലാണ് ഉള്ളത്. ഈ മാസം അവസാനത്തോടെ അദ്ദേഹം മടങ്ങിയെത്തും. പ്രത്യേക സിബിഐ കോടതിയുടെ അനുമതിയോടെ ഇത് രണ്ടാം തവണയാണ് അദ്ദേഹം വിദേശത്ത് പോകുന്നത്. ഏപ്രില്‍ ഒന്നിന് മുന്‍കൂര്‍ ജാമ്യം അദ്ദേഹത്തിന് കോടതി അനുവദിച്ചിരുന്നു. നേരത്തെ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ജാമ്യം റദ്ദാക്കുന്നതിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും, വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കൂടുതല്‍ വാദങ്ങള്‍ നവംബര്‍ അഞ്ചിനാണ് ഇനി നടക്കുക.
https://www.facebook.com/Malayalivartha