രാജ്യത്തെ ബാങ്കുകളില്‍ പണലഭ്യതയുടെ പ്രശ്‌നമില്ലെന്ന് ധനമന്ത്രി

രാജ്യത്തെ ബാങ്കുകളില്‍ പണലഭ്യതയുടെ പ്രശ്‌നമില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ധനകാര്യസ്ഥാപനങ്ങളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. വായ്പകളില്‍ നല്ല വളര്‍ച്ചയുണ്ടാവുന്നുവെന്നാണ് ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ പറയുന്നത്. ചെലവ് കുറഞ്ഞ ഭവന നിര്‍മാണത്തിനുള്ള വായ്പകളിലും പുരോഗതിയുണ്ട്.
പണലഭ്യതയില്‍ പ്രതിസന്ധി നേരിടുന്നുവെന്ന് ഒരു ധനകാര്യ സ്ഥാപനവും പരാതിപ്പെട്ടിട്ടില്ല. വായ്പകള്‍ക്ക് ഡിമാന്റുണ്ട്. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ഫിനാന്‍സ് യൂണിറ്റുകള്‍ നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നത്. വാണിജ്യ വാഹന വില്‍പന മെച്ചപ്പെടുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha