പഞ്ചാബില്‍ വീണ്ടും പാക് ഡ്രോണ്‍ പിടിച്ചെടുത്തു. ആയുധങ്ങള്‍ എത്തിച്ച പാക് ഡ്രോണുകളില്‍ ഒന്നാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്. മഹാവ ഗ്രാമത്തില്‍ നിന്നാണ് ഡ്രോണ്‍ കണ്ടെടുത്തത്

പഞ്ചാബില്‍ വീണ്ടും പാക് ഡ്രോണ്‍ പിടിച്ചെടുത്തു. ആയുധങ്ങള്‍ എത്തിച്ച പാക് ഡ്രോണുകളില്‍ ഒന്നാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്. മഹാവ ഗ്രാമത്തില്‍ നിന്നാണ് ഡ്രോണ്‍ കണ്ടെടുത്തത്.
പാക് അതിര്‍ത്തിയോട് ചേര്‍ന്ന പഞ്ചാബിലെ അട്ടാരിയില്‍ തീവ്രവാദികള്‍ക്കായി ആയുധങ്ങള്‍ ഇറക്കാന്‍ ഉപയോഗിച്ച പാക് ഡ്രോണ്‍ കണ്ടെത്തി. തീവ്രവാദ കേസില്‍ പിടിയിലായ ആകാശ് ദീപ് ആണ് ഡ്രോണ്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തത്. യന്ത്രത്തകരാര്‍ മൂലം ഡ്രോണ്‍ പാക്കിസ്ഥാനിലേക്ക് തിരിച്ചയക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന്അട്ടാരി ഗ്രാമത്തിലെ ഒരു നെല്‍വയലില്‍ ഉപേക്ഷിക്കുകയായിരുന്നു
പഞ്ചാബ് അതിര്‍ത്തിയില്‍ ആയുധങ്ങള്‍ ഇറക്കിയതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത അഞ്ചു പേരിൽ ഒരാൾ
നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മഹാവ ഗ്രാമത്തില്‍ തെരച്ചില്‍ നടത്തിയത്. ഇവര്‍ പഞ്ചാബിലും മറ്റു സംസ്ഥാനങ്ങളിലും ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസവും മാരാകയുധങ്ങളും കള്ളനോട്ടുകളുമായെത്തിയ ഡ്രോണുകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. തരണ്‍ തരണ്‍ ജില്ലയില്‍ ആയുധങ്ങളും കള്ളനോട്ടും എത്തിച്ചിരുന്ന ഡ്രോണാണ് പിടിച്ചെടുത്തത് .മറ്റൊരു ഡ്രോണ്‍ പകുതി കത്തിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്..
ഇത് കൂടാതെയാണ് ഇപ്പോൾ വീണ്ടും പാക് ഡ്രോണ്‍ പിടിച്ചെടുത്തിട്ടുള്ളത് . ആയുധങ്ങള്‍ എത്തിച്ച പാക് ഡ്രോണുകളില്‍ ഒന്നാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്. മഹാവ ഗ്രാമത്തില്‍ നിന്നാണ് ഡ്രോണ്‍ കണ്ടെടുത്തത്.
ഗുരുദ്വാരാ ബാബ ബുദ്ധ സാഹിബിന് സമീപം കനാലിൽ ഉപേക്ഷിച്ച നിലയിൽ ഈ ഡ്രോണിന്റെ ചില ഭാഗങ്ങളും, ജിപിഎസ് ആന്റിനയും കണ്ടെത്തിയിട്ടുണ്ട്. 10 കിലോ ഭാരം വരെ വഹിക്കാൻ ശേഷിയുള്ളതാണ് ഈ ഡ്രോണുകൾ
പാക് ചാരസംഘടനയായ ഐ.എസ്.ഐ ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സ് എന്ന ഭീകരഗ്രൂപ്പിന്റെ ഒത്താശയോടെയാണ് ആയുധങ്ങൾ എത്തിച്ചത്. ജർമ്മനിയിൽ നിന്ന് പാകിസ്ഥാനിലെ ലാഹോർ വഴി കൊണ്ടു വന്നതാണ് ആയുധങ്ങൾ. സെപ്തംബർ 9നും 16നും ഇടയിൽ ഡ്രോണുകൾ എട്ട് തവണ പറന്നാണ് ആയുധങ്ങൾ നിക്ഷേപിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്
കശ്മീരില്‍ അതിശക്തമായ നിരീക്ഷണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആയുധങ്ങള്‍ പഞ്ചാബിൽ എത്തിച്ചതെന്നു കരുതുന്നു ..ഇവിടെനിന്ന് ആയുധങ്ങള്‍ ഭീകരര്‍ക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. കശ്മീരര്‍ താഴ്‌വരയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സൗകര്യം ഇതുവരെ അനുവദിക്കാത്തതിനാൽ സാറ്റലൈറ്റ് ഫോണുകള്‍ എത്തിക്കാന്‍ ശ്രമിക്കുന്നുമുണ്ട്
അഞ്ച് സാറ്റലൈറ്റ് ഫോണുകൾ ഡ്രോണില്‍ എത്തിച്ചിട്ടുണ്ടെന്നു പൊലീസ് വ്യക്തമാക്കി. പാക്ക് അതിര്‍ത്തിയില്‍ രണ്ടു കിലോമീറ്റര്‍ ദൂരത്തുനിന്നാണ് ഡ്രോണുകള്‍ പറത്തിയിരിക്കുന്നത്. രണ്ടായിരം അടി ഉയരത്തില്‍ അഞ്ചു കിലോമീറ്റര്‍ പറഞ്ഞ ശേഷം 1500 അടിയിലേക്കു താഴ്ന്ന് ആയുധങ്ങള്‍ വര്‍ഷിക്കുകയായിരുന്നുവെന്നാണു കരുതുന്നത് ..
ചൈനീസ് ഡ്രോണുകളിലാണ് ആയുധങ്ങള്‍ എത്തിച്ചത് എന്ന് വ്യക്തമായി കഴിഞ്ഞു. പഞ്ചാബിലെ ഫിറോസ്പൂരിലും ഡ്രോണുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു . ഡ്രോണുകള്‍ വഴി ഇന്ത്യന്‍ പ്രദേശത്ത് ബോംബ് വര്‍ഷിക്കാന്‍ ശ്രമിക്കുമോ എന്ന ആശങ്കയാണ് ഏജന്‍സികള്‍ക്കുള്ളത്. റഡാറുകള്‍ ഉപയോഗിച്ച് ഡ്രോണുകള്‍ കണ്ടെത്തി തകര്‍ക്കാന്‍ പഞ്ചാബ് പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.. ഇത്തരം ഡ്രോണുകള്‍ തകര്‍ക്കാന്‍ ബിഎസ്എഫും വ്യോമസേനയും പഞ്ചാബ് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജര്‍മനയിലുള്ള ഗുര്‍മീത് സിങ് ബഗ്ഗയാണ് ആയുധ കടത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനു ശേഷമാണ് പഞ്ചാബ് മേഖലയില്‍ ഇത്തരം നീക്കം വര്‍ധിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പഞ്ചാബ് പൊലീസ്, കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍, ബിഎസ്എഫ്, വ്യോമസേന എന്നിവര്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്
https://www.facebook.com/Malayalivartha