നിയന്ത്രണ രേഖ ലംഘിക്കാൻ പാക് ഭീകര സംഘടനയായ ജമാത്ത്-ഉള്‍-അല്‍-ഹദിസ് ഒരുങ്ങുന്നു ; ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചാല്‍ മനുഷ്യാവകാശ ലംഘനം ; രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്

ഒക്ടോബര്‍ ആദ്യ ആഴ്ച്ചയിൽ നിയന്ത്രണ രേഖ ലംഘിക്കാന്‍ പാക് ഭീകര സംഘടനയായ ജമാത്ത്-ഉള്‍-അല്‍-ഹദിസ് പദ്ധതിയിടുന്നതായി വിവരം. 3000-4000 ഭീകരരെ നിയന്ത്രണ രേഖയിലേക്ക് അയക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുവെന്നും അറിയാൻ കഴിയുന്നു. ന്യൂയോര്‍ക്കില്‍ കൂടിയിരിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ സമ്മേളനം അവസാനിച്ചയുടൻ ഭീകരരെ ഇന്ത്യയിലേക്ക് കടത്തി വിടാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനായി പാകിസ്ഥാൻ ശ്രമിക്കുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. ഒക്ടോബര്‍ ആദ്യ വാരത്തോടെയാണ് നിയന്ത്രണ രേഖ ലംഘിച്ച് പാക് ഭീകര സംഘടനയായ ജമാത്ത്-ഉള്‍-അല്‍-ഹദിസ് അവരെ കടത്തി വിടുക. ഇതിനായി 3000-4000 പ്രാദേശിക യുവാക്കളെ പരിശീലിപ്പിക്കുന്നതായും ചെയ്യുന്നു. എന്തു ചെയ്യാനും അവർ സജ്ജരായിരിക്കുകയാണെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടുന്ന വിവരം. റാവല്‍പിണ്ടിയില്‍ വെച്ചാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയതെന്ന കാര്യവും അറിയാൻസാധിക്കുന്നു. ജമാത്ത്-ഉള്‍-അല്‍-ഹദിസിന്റെ തലവന്‍ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയിദാണ്.
ജമാത്ത്-ഉള്‍-അല്‍-ഹദിസ് ഭീകരർക്കൊപ്പം പാക് അധീന കശ്മീരിലെ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിലെ യുവാക്കളും പരിശീലനം നേടുന്നതായും വിവരങ്ങൾ പുറത്ത് വരുന്നു. എന്നാൽ ഇന്ത്യയെ പ്രതിരോധത്തിലാക്കി കൊണ്ടുള്ള ഒരു നീക്കമാണ് അവർ നടത്തുന്നത് . നിയന്ത്രണ രേഖ ലംഘിക്കാനെത്തുന്ന ആ വ്യക്തികൾ പാകിസ്ഥാനില്‍ നിന്നുള്ളവർ ആണ്. അവരെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചാല്‍ മനുഷ്യാവകാശ ലംഘനം ആകും. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചാല്‍ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി ഇന്ത്യയെ പ്രതിസ്ഥാനത്ത് കൊണ്ട് വരാനുള്ള ഗൂഡമായ ലക്ഷ്യമാണ് പാകിസ്ഥാൻ നടത്തിയിരിക്കുന്നത്. .രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് കിട്ടിയത്തോടെ ഇന്ത്യ-പാക് അതിര്‍ത്തികളില്‍ ഇന്ത്യന്‍ സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അത്യാധുനിക നിരീക്ഷണ ക്യാമറകൾ അടക്കമുള്ളവ സ്ഥാപിച്ച് സുരക്ഷ ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. പാകിസ്ഥാന്‍ സൈന്യത്തോടൊപ്പം 32 പ്രദേശങ്ങളിലായി ഇവര്‍ നിലയുറപ്പിച്ചുവെന്നും അധികൃതര്‍ സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha