നൂറ് കണക്കിന് തടവുപുള്ളികളെ ജയില്‍ മോചിതരാക്കും ; തീരുമാനം മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി

മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി നൂറ് കണക്കിന് തടവുപുള്ളികളെ ജയില്‍ മോചിതരാക്കാൻ തീരുമാനം. നിലവിൽ 600 ഓളം തടവുകാരെ മോചിപ്പിക്കാൻ തീരുമാനമെടുത്തിരിക്കുന്നു. അവസാന പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്ത് വിടും. സംസ്ഥാന സര്‍ക്കാരുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ആലോചിച്ച ശേഷമായിരുന്നു പട്ടിക തയ്യാറാക്കപ്പെട്ടത്. കൊലപാതകം, ബലാത്സംഗം, അഴിമതി കേസുകളിലെ പ്രതികളെ പരിഗണിക്കില്ല. ശിക്ഷാ കാലാവധി പകുതി പൂര്‍ത്തിയാക്കിയ സ്ത്രീ തടവുകാരില്‍ 55 വയസ് കഴിഞ്ഞവർ, പുരുഷ തടവുകാരില്‍ 60 വയസ് കഴിഞ്ഞവർ എന്നിവരെ മോചിതരാക്കും . മാത്രമല്ല രാജ്യം എങ്ങുമുള്ള ജയിലുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതികളെയും മോചിതരാക്കും.
എന്നാൽ വധശിക്ഷക്ക് വിധിക്കപ്പെട്ടവർ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്യപ്പെട്ടവർ എന്നിവരെ മോചിതരാക്കില്ല. അഴിമതി നിരോധന നിയമം, ടാഡ നിയമം, 2002 ലെ തീവ്രവാദ നിരോധന നിയമം, 1967 ലെ യുഎപിഎ നിയമം, 2012 ലെ പോക്‌സോ നിയമം, 2002 ലെ കള്ളപ്പണ നിരോധന നിയമം, 1999 ലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് നിയമം, 2015 ലെ ബ്ലാക് മണി (അണ്‍ഡിസ്‌ക്ലോസ്ഡ് ഫോറിന്‍ ഇന്‍കം ആന്റ് അസറ്റ്‌സ്) ആന്റ് ഇംപോസിഷന്‍ ഓഫ് ടാക്‌സ് നിയമം എന്നിവ പ്രകാരമുള്ള കേസില്‍ ശിക്ഷിക്കപ്പെട്ടവരെയും ജയില്‍ മോചിതരാകുവാൻ അനുവദിക്കില്ല.
https://www.facebook.com/Malayalivartha