മോദിക്ക് മാത്രം! സോണിയയ്ക്കും കുടുംബത്തിനും അമിത് ഷായുടെ ഉഗ്രൻ പണി ; നെഹ്റു കുടുംബത്തിന് നല്‍കി വരുന്ന എസ്‍പിജി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം

നെഹ്റു കുടുംബത്തിന് നല്‍കി വരുന്ന എസ്‍പിജി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. നെഹ്റു കുടുംബത്തിലെ അംഗങ്ങളായ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കും മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും നല്‍കി വരുന്ന സുരക്ഷ പിന്‍വലിക്കാനാണ് നീക്കം. സുരക്ഷ പിന്‍വലിച്ചാല്‍ പ്രധാനമന്ത്രിക്ക് മാത്രമായിരിക്കും ഇനി എസ്‍പിജി സുരക്ഷ നല്‍കുക.
സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്‍റെ സുരക്ഷ പിന്‍വലിച്ച് പകരം സിആർപിഎഫിന്‍റെ സുരക്ഷ നൽകാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ആഭ്യന്തര വകുപ്പിന്‍റെ വാര്‍ഷിക അവലോകന യോഗമാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയത്. നിലവിലെ സാഹചര്യത്തില്‍ നെഹ്റു കുടുംബം സുരക്ഷാഭീഷണി നേരിടുന്നില്ലെന്നാണ് യോഗത്തിൽ വിലയിരുത്തിയത്.
ഗാന്ധികുടുംബത്തിന് എസ്‍പിജി സുരക്ഷ നല്‍കുന്നതിനെതിരെ ബിജെപിയുടെ വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് നീക്കം. നേരത്തെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റേയും എസ്‍പിജി സുരക്ഷ പിന്‍വലിച്ചിരുന്നു. സുരക്ഷാഭീഷണികളെന്നും ഇല്ലെന്ന നിഗമനത്തെത്തുര്‍ന്നായിരുന്നു നീക്കം. നിലവില്‍ പ്രധാനമന്ത്രിക്കും നെഹ്റു കുടുംബത്തിനും മാത്രമാണ് എസ്‍പിജി സുരക്ഷ നല്‍കുന്നത്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് ശേഷമാണ് നെഹ്റു കുടംബത്തിന് എസ്‍പിജി സുരക്ഷ നല്‍കാനുളള തീരുമാനമെടുത്തത്.
ഇനി മുതല്‍ സി.ആര്‍.പി.എഫായിരിക്കും ഗാന്ധി കുടുംബത്തിലെ അംഗങ്ങള്‍ക്ക് സുരക്ഷയൊരുക്കുക. അതേസമയം, മൂവരെയും ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ലെന്നാണ് വിവരം. മന്‍മോഹന്‍ സിങ്ങിനുള്ള എസ്.പി.ജി സുരക്ഷ നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും 10 വര്‍ഷത്തേക്ക് എസ്.പി.ജി സുരക്ഷ നല്‍കണമെന്നതാണ് നിയമത്തിലെ വ്യവസ്ഥ. ആര്‍.എസ്.എസിെന്റ ഗൂഢാലോചനയുടെയും ഹിഡന്‍ അജണ്ടയുടെ ഭാഗമായാണ് സുരക്ഷ പിന്‍വലിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
1984-ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം പ്രധാനമന്ത്രിമാര്‍ക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും കുടുംബത്തിനും സുരക്ഷ ഒരുക്കാനാണ് സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) രൂപീകരിച്ചത്. 1988-ലാണ് എസ്പിജി നിയമം പാര്‍ലമെന്റ് പാസാക്കിയത്. 1989-ല്‍ രാജീവ് ഗാന്ധിക്കുള്ള എസ്പിജി സുരക്ഷ വിപി സിങ് സര്‍ക്കാര്‍ ഒഴിവാക്കി. എന്നാല്‍ 1991-ല്‍ രാജീവ് കൊല്ലപ്പെട്ടതോടെ നിയമത്തില്‍ ഭേദഗതി വരുത്തി. എല്ലാ മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കുറഞ്ഞത് പത്തു വര്‍ഷത്തേക്ക് എസ്പിജി സുരക്ഷ നല്‍കാന്‍ തീരുമാനിച്ചു. അടുത്തിടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ എസ്പിജി സുരക്ഷ ഒഴിവാക്കിയിരുന്നു. ഇദ്ദേഹത്തിന് സെഡ് പ്ലസ് സുരക്ഷയാണ് നല്‍കുന്നത്.
എസ്പിജി സുരക്ഷാ മാനദണ്ഡങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചകൾക്ക് ഇടയാക്കിക്കിയിരുന്നു. എസ്പിജി സുരക്ഷയുള്ളവര്‍ ഏതു വിദേശ രാജ്യത്തു പോയാലും കമാന്‍ഡോകള്‍ ഒപ്പമുണ്ടാകണമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞിരുന്നു. ഇത് അംഗീകരിച്ചില്ലെങ്കില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിദേശയാത്രയ്ക്കുള്ള അനുമതി നിഷേധിക്കുമെന്നും മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
അടുത്തിടെ വരെ ഇന്ത്യയില്‍നിന്ന് ആദ്യം പോകുന്ന വിദേശരാജ്യം വരെ മാത്രമേ എസ്പിജി കമാന്‍ഡോകള്‍ ഇവരെ അനുഗമിച്ചിരുന്നുള്ളു. അവിടെനിന്നു മറ്റു രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ സ്വകാര്യത ചൂണ്ടിക്കാട്ടി കമാന്‍ഡോകളെ ഒപ്പം കൂട്ടാതെ മടക്കി അയച്ചിരുന്നു. എന്നാല്‍ പുതിയ തീരുമാനത്തോടെ ഈ പതിവ് അവസാനിക്കും. ഇനി ഏതു രാജ്യത്തേക്കു പോയാലും ഒപ്പം കമാന്‍ഡോകളും ഉണ്ടാകും. ഇതോടെ ഇവര്‍ നടത്തുന്ന വിദേശസന്ദര്‍ശനങ്ങളെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ സര്‍ക്കാരിനു നല്‍കേണ്ടതായും വരും. സുരക്ഷ ശക്തമാക്കാനാണ് നീക്കമെന്നു കേന്ദ്രം പറയുമ്പോള്‍ പ്രതിപക്ഷ നേതാക്കളെ നിരീക്ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതു പുതിയ ഭേദഗതി അല്ലെന്നും നിയമം കൂടുതല്‍ കര്‍ശനമായി പാലിക്കുക മാത്രമാണു ചെയ്യുന്നതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.
https://www.facebook.com/Malayalivartha