'മഹാ തേപ്പ് '; ഉദ്ധവ് ഫഡ്നാവിസിനെ തേച്ചു ഫഡ്‌നാവിസ് ഉദ്ധവിനെയും; മോഡിയുടെയും അമിത് ഷായുടെയും അപ്രതീക്ഷിത ചരടുവലിയിൽ അസ്തമിച്ചത് മഹാരാഷ്ട മുഖ്യമന്ത്രി പദമെന്ന ഉദ്ധവ് താക്കറെയുടെ സ്വപ്നം

രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നാടകത്തിനാണ് ഇന്ന് തിരശീല വീണത്. മോഡിയുടെയും അമിത് ഷായുടെയും അപ്രതീക്ഷിത ചരടുവലിയിൽ അസ്തമിച്ചത് മഹാരാഷ്ട മുഖ്യമന്ത്രി പദമെന്ന ഉദ്ധവ് താക്കറെയുടെ സ്വപ്നം... ഇന്ന് പുലർച്ചെയുള്ള ദേവേന്ദ്ര ഫട്നവിസിന്റെ സത്യപ്രതിജ്ഞ വാർത്ത പുറത്തു വന്നപ്പോൾ നിഷ്പ്രഭമായത് മഹാ വികാസ് അഖാഡി യെന്ന ബിജെപി വിരുദ്ധ മുന്നണി .
എന്താണ് മഹാരാഷ്ട്രയിലെ ഈ നാടകീയ രംഗത്തിനു പിന്നിൽ.. ശിവസേനയെ ചതിച്ചത് ശരത് പവാറോ അതോ അജിത് പവാറോ. മഹാരാഷ്ട്ര നീക്കത്തിൽ ഞെട്ടി നിൽക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. അപ്രതീക്ഷിത നീക്കത്തെ ചതി എന്ന് വിശേഷിപ്പിച്ച് പതർച്ച മറയ്ക്കാൻ ശ്രമികുന്ന കോൺഗ്രസ്. അജിത് പവാറിന്റെ നീക്കത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണ് ശരദ് പവാർ.
യഥാർത്ഥത്തിൽ ശരത് പവാർ നിഷ്കളങ്കനാണോ.. ശരത് പവാർ പങ്കെടുത്ത എല്ലാ നിർണായക ചർച്ചകൾക്കും സാനിധ്യം കൊണ്ട്ശ്രദ്ധേയനായ വ്യക്തിയാണ് ശരത് പവാറിന്റെ മരുമകനും കൂടിയായ അജിത് പവാർ. ഒരു തരത്തിൽ ശരത് പവാറിന്റെ രാഷ്ട്രീയ പിൻഗാമി. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായി നടന്ന ഈ ചരട് വലിയിൽ തനിക്കു പങ്കില്ല എന്ന ശരത് പവാറിന്റെ കയ്യൊഴിയൽ എത്രത്തോളം വിശ്വ സനീയമാണെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം..
മൂന്നു പതിറ്റാണ്ട് കാലത്തേ സഖ്യം അവസാനിപ്പിച്ചായിരുന്നു അധികാരത്തിനായി ശിവസേന എൻ ഡി എ യുടെ പടിയിറങ്ങിയത്. ശിവസേന സ്ഥാപകൻ ബാൽത്താക്കറെയുടെ നിഴലിൽ കഴിഞ്ഞിരുന്ന ബിജെപി കണ്ണടച്ച് തുറക്കുന്ന സമയത്തിനുള്ളിൽ ഒരു വലിയ വന്മരമായി മാറിയപ്പോൾ തുടങ്ങിയ ശിവസേനയുടെ അസഹിഷ്ണുത മറനീക്കി പുറത്തു വന്നത് ഈയടുത്താണ്. മഹാരാഷ്ട്രയിലെ അധികാരത്തിൽ നിർണായക സ്ഥാനം മോഹിച്ച ശിവസേന ബിജെപി യെ പിന്നിൽ നിന്നു കുത്തിയപ്പോൾ അപ്രതീക്ഷിത നീക്കത്തിലൂടെ തിരിച്ചടി കൊടുത്തു ആ തകർച്ച കയ്യും കെട്ടി നോക്കി നിന്ന് ആസ്വദിക്കുകയാണ് അമിത്ഷായും മോദിയും..
ഇന്ത്യൻ ജനാധിപത്യം ഇതുവരെ കാണാത്ത നാടകീയ രംഗങ്ങൾക്കു സാക്ഷ്യം വഹിച്ചപ്പോൾ പരസ്പരം തേച്ചൊട്ടിച്ച് മത്സരിക്കുകയാണ് ഉദ്ധവും ഫഡ്‌നാവിസും. ഈ അപ്രതീക്ഷിത ട്വിസ്റ്റിൽ എന്താണ് എ ൻ സി പിയുടെ റോൾ അപ്രതീക്ഷിതവും അതി നാടകീയവുമായ മഹാരാഷ്ട്ര യിലെ നീക്കങ്ങളിൽ എൻസിപിയുടെ പങ്കു ഇപ്പോഴും അവ്യക്തം. എവിടെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനം ? രാഷ്ട്രീയ ചതി എന്ന ഒറ്റവാക്കിൽ മറുപടി പറഞ്ഞു മറഞ്ഞിരിക്കുമ്പോഴും ചോദ്യം ചെയ്യപ്പെടുന്നത് കോൺഗ്രസ് ഇന്റെ തലതൊട്ടപ്പന്മാരെയാണ്.. സോണിയയുടെ നേതൃത്വത്തിൽ ഇനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിനു ഭാവിയുണ്ടാകുമോ..
ഒരുകാലത്തു രാജ്യത്തിൻറെ പുരോഗതിയിൽ നിർണായക സ്ഥാനം വഹിച്ച കോൺഗ്രസിനെ ഈ അധഃപതനത്തിൽ നിന്നും...നാണക്കേടിൽ നിന്നും കരകയറ്റാൻ ഇനി ആർക്കാണ് കഴിയുക..
ചതി എന്ന് ഒറ്റവാക്കിൽ പറഞ്ഞൊതുക്കുമ്പോൾ കോൺഗ്രസ് ബിജെപിയോട് ചെയ്തതും ചതിയല്ലാതാവുന്നില്ല.. പതിറ്റാണ്ടുകളായി കൂടെ നിന്ന ശിവസേന ; ബിജെപി യുടെ പിൻബലത്തിൽ ;കൂട്ട് കക്ഷിയായി തിരഞ്ഞെടുപ്പിനെ നേരിട്ട് ജയിച്ചു വന്ന ശിവസേന ;അധികാരത്തിന്റെ അപ്പക്കഷ്ണം കണ്ടപ്പോൾ മറുകണ്ടം ചാടിയതിനെ ജനാധിപത്യ ഇന്ത്യ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്..? രാഷ്ട്രീയ സമവാക്യത്തിൽഅഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാൽ മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടേണ്ടത്തിനു പകരം തോൽവിയുടെ അപമാന ഭാരത്താൽ തലകുനിച്ചിരുന്ന കോൺഗ്രസിനും കുതിരക്കച്ചവടത്തിനു വഴിയൊരുക്കി കോൺഗ്രസ്-ൺസിപ് -ശിവസേന സഖ്യം രൂപീകരിച്ചപ്പോൾ ; മറ്റൊരു കുകുതിരക്കച്ചവടത്തിലൂടെ ഇന്ത്യ കണ്ട മഹാ നാടകത്തിനു തിരശീലയിട്ടു ഭാരതീയ ജനത പാർട്ടി.. സത്യപ്രതിജ്ഞാ വേദി വരെ എത്തി നിന്ന കോൺഗ്രസ് ശിവസേന എൻ സി പി മഹാ സഘ്യത്തിനെ നിമിഷ ന്നേരം കൊണ്ട് നിഷ്പ്രഭമാക്കിയതിനു പിന്നിൽ ആരുടെ ചടുല ത ന്ത്രങ്ങളാണ്..
ആരാണ് ഈ മഹാ നാടകത്തിനു പിന്നിൽ..
ഉദ്ധവ് താക്കറെ ഫഡ്നാവിസിന്റെ കാലുവാരിയപ്പോൾ, അധികാര ഭ്രഷ്ടനാക്കിയപ്പോൾ... അപ്രതീക്ഷിത ട്വിസ്റ്റിലൂടെ ചതിക്കു ചതി എന്ന മറു തന്ത്രവുമായി ഫഡ്‌നാവിസ് ഉദ്ധവിന്റെ അധികാര മോഹത്തെ മലർപ്പൊടിക്കാരന്റെ സ്വപ്നമാക്കി മാറ്റിയി രിയ്ക്കുന്നു..
എങ്കിലും ജനാധിപത്യ വിശ്വാസികളെ ആശങ്കയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് കുറച്ചു കാലങ്ങളായി മഹാരാഷ്ട്രയിൽ അരങ്ങേറി കൊണ്ടിരുന്ന മഹാനാടകത്തിനു തിരശ്ശീല വീണപ്പോൾ.. ഇന്ത്യൻ ജനാധിപത്യത്തെ പരസ്യമായി കൊന്നു കൊലവിളിച്ചപ്പോൾ.. ഭരണഘടനയിൽ എഴുതപെട്ട ഫെഡറൽ മൂല്യങ്ങളെ ഇത്രയും നീചമായി കശാപ്പുചെയ്തവർ ആരെന്ന ചോദ്യം ബാക്കിയാകുന്നു..
https://www.facebook.com/Malayalivartha



























