Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

വിശേഷങ്ങളേറെ... കര്‍ണാടകയും മഹാരാഷ്ട്രയും പിടിച്ച ശേഷം അമിത് ഷാ നോട്ടമിടുന്നത് ജാര്‍ഖണ്ഡും ഡല്‍ഹിയും; ഒന്നാഞ്ഞുപിടിച്ചാല്‍ എപ്പോള്‍ പോകുമെന്ന ചോദ്യം ബാക്കി; കോണ്‍ഗ്രസിനെ തവിട് പൊടിയാക്കാന്‍ അമിത് ഷാ കളിക്കുമ്പോള്‍ ഒരു പ്രതീക്ഷയുമില്ലാതെ നിലവിളിച്ച് കോണ്‍ഗ്രസ് നേതൃത്വം

24 NOVEMBER 2019 11:13 AM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാട്ടില്‍ വിമാനം നടുറോഡില്‍ ഇറക്കി

ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

അമ്മയുടെ ഡിഎൻഎ സാംപിളുമായി ഉമറിന്റെ സാംപിളുകൾ യോജിച്ചു: സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്ത് കൈപ്പത്തി: ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലെടുത്തവർ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരുന്നതായി പൊലീസ്...

ഡൽഹി കാർ സ്ഫോടന സംഭവം..ഭീകരാക്രമണമായി കേന്ദ്ര സർക്കാർ ഇന്ന് (നവംബർ 12) പ്രഖ്യാപിച്ചു..പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം..

BLAST-ന് ഒരാഴ്ച മുന്നേ, കിളുന്ത് ബീവിമാരെ ഇറക്കി..! പർദ്ദയ്ക്കുള്ളിൽ RDX..?

ബിജെപി അധ്യക്ഷന്‍ അമിത്ഷാ നമ്മള്‍ വിചാരിക്കുന്ന ലെവലൊന്നുമല്ലെന്ന് ഭാരതീയര്‍ക്ക് കാണിച്ചു തരികയാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ തന്ത്രശാലിയായി മാറുകയാണ് അമിത് ഷാ. അല്ലെങ്കില്‍ തന്നെ നോക്കണേ ഒരു പ്രതീക്ഷയുമില്ലാതിരുന്ന കര്‍ണാടകയും മഹാരാഷ്ട്രയും പുഷ്പം പോലെയല്ലേ നേടിയെടുത്തത്. അമിത്ഷായുടെ അടുത്ത ലക്ഷ്യം ജാര്‍ഖണ്ഡും ഡല്‍ഹിയുമാണ്. അതു കഴിഞ്ഞാല്‍ കേരളവും ശബരിമലയും ഉന്നം വയ്ക്കുന്നതായാണ് സൂചന. കേരളം ഒരിക്കലും വഴങ്ങില്ലെന്നാണ് വയ്പ്. എന്നാല്‍ കഴിഞ്ഞ തവണത്തെ ഓളം കണ്ടതാണ്. ഇത്രയൊക്കെ ചെയ്യാമെങ്കില്‍ കേരളം ആകാമെന്നാണ് അമിത്ഷായുടെ കണക്കുകൂട്ടല്‍.

മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച രാത്രിനടന്ന നിശ്ശബ്ദവിപ്ലവത്തിലൂടെ അധികാരത്തിലെത്തിയ ബി.ജെ.പി.യുടെ അടുത്തലക്ഷ്യം ജാര്‍ഖണ്ഡും ഡല്‍ഹിയും. ഈമാസം 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ചുഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡില്‍ അധികാരം നിലനിര്‍ത്താനാണ് ബി.ജെ.പി. ശ്രമിക്കുന്നതെങ്കില്‍ ഡല്‍ഹിയില്‍ 22 വര്‍ഷമായി അകന്നുപോയ അധികാരം എങ്ങനെയെങ്കിലും തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.

ജാര്‍ഖണ്ഡില്‍ വെട്ടെടുപ്പിനുമുമ്പുതന്നെ എന്‍.ഡി.എ. സഖ്യത്തില്‍ വിള്ളലുണ്ടായത് ബി.ജെ.പി.യെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. 2014ലെ തിരഞ്ഞെടുപ്പില്‍ ഒപ്പമുണ്ടായിരുന്ന ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ സഖ്യംവിട്ട് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. രാംവിലാസ് പാസ്വാന്റെ എല്‍.ജെ.പി.യും നിതീഷ് കുമാറിന്റെ ജെ.ഡി.യു.വും ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. അതേസമയം, കോണ്‍ഗ്രസ്, ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി.), ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെ.എം.എം.) എന്നീ കക്ഷികളുമായി സഖ്യമുണ്ടാക്കിയാണ് മത്സരിക്കുന്നത്.

എന്നാല്‍, മഹാരാഷ്ട്രയില്‍ യാഥാര്‍ഥ്യമായതും ജാര്‍ഖണ്ഡില്‍ വിജയിക്കുമെന്നു പ്രതീക്ഷിക്കുന്നതുമായ തന്ത്രം ഡല്‍ഹിയില്‍ അത്രയെളുപ്പത്തില്‍ വിജയിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 1998ല്‍ ഷീലാ ദീക്ഷിതിനുമുമ്പില്‍ അധികാരം അടിയറവെയ്‌ക്കേണ്ടിവന്ന ബി.ജെ.പി. തുടര്‍ന്നുള്ള രണ്ടുതിരഞ്ഞെടുപ്പുകളിലും തോറ്റു. ആം ആദ്മി പാര്‍ട്ടിയുടെ ഉദയത്തിനുശേഷം 2013ല്‍ ഷീലാ ദീക്ഷിതിന് അധികാരം വിട്ടൊഴിയേണ്ടിവന്നു. ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണയോടെ അധികാരത്തിലേറിയ കെജ്‌രിവാള്‍ സര്‍ക്കാരിന് അല്പായുസ്സായിരുന്നു.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടിയ ബി.ജെ.പി.ക്ക് ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളും സ്വന്തമാക്കാന്‍ കഴിഞ്ഞു. ഈ ആത്മവിശ്വാത്തില്‍ 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിനിറങ്ങിയ ബി.ജെ.പി.യെ ഞെട്ടിച്ചുകൊണ്ട് 70ല്‍ 67 സീറ്റും നേടി എ.എ.പി. അധികാരത്തിലെത്തി. എന്നാല്‍, തുടര്‍ന്നുനടന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ അവരുടെ വെല്ലുവിളി അതിജീവിച്ച് മൂന്ന് കോര്‍പ്പറേഷനുകളും നിലനിര്‍ത്താന്‍ കഴിഞ്ഞതും ഈവര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏഴു മണ്ഡലങ്ങളിലും വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞതും ബി.ജെ.പി.യുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൊത്തമുള്ള 13,816 ബൂത്തുകളില്‍ 1808 ഇടത്ത് പാര്‍ട്ടി പിന്നാക്കംപോയത് ബി.ജെ.പി. ഗൗരവമായാണ് കാണുന്നത്. ഈ ബൂത്തുകള്‍ ഏറെയും മുസ്‌ലിം സ്വാധീനമുള്ള പ്രദേശങ്ങളാണ്. അതിനാല്‍ മുസ്‌ലിം വോട്ടര്‍മാരെ ആകര്‍ഷിക്കാനാവശ്യമായ പരിപാടികള്‍ ആവിഷ്‌കരിക്കാനാണ് നേതൃത്വം പ്രാദേശികനേതാക്കളോടും പ്രവര്‍ത്തകരോടും നിര്‍ദേശിച്ചിരിക്കുന്നത്.

നഗരത്തിലെ വോട്ടര്‍മാരില്‍ 3540 ശതമാനം കിഴക്കന്‍ യു.പി.യും ബിഹാറിന്റെ പടഞ്ഞാറന്‍ മേഖലയും ഉള്‍പ്പെടുന്ന പ്രദേശത്തുകാരാണ്. പൂര്‍വാഞ്ചലുകാരെന്നാണ് അവരെ വിശേഷിപ്പിക്കുന്നത്. ഇക്കൂട്ടത്തിലെ ഗായകനും അഭിനേതാവുമായ മനോജ് തിവാരിയാണ് ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷന്‍. പൂര്‍വാഞ്ചലുകാരെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (12 minutes ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (38 minutes ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (1 hour ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (1 hour ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (1 hour ago)

പുതുക്കിയ മഴ മുന്നറിയിപ്പ്  (1 hour ago)

സിപിഐ വീണ്ടും മീശ പിരിച്ചു,  (1 hour ago)

തമിഴ്‌നാട്ടില്‍ വിമാനം നടുറോഡില്‍ ഇറക്കി  (1 hour ago)

DELHI യാത്രകളും മുന്‍കാല ബന്ധവും അന്വേഷിക്കും  (2 hours ago)

PP DIVYA പി.പി.ദിവ്യയ്ക്ക് സീറ്റില്ല  (2 hours ago)

ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി ആശുപത്രിയില്‍ തൂങ്ങിമരിച്ചു  (2 hours ago)

ശബരിമല സ്വര്‍ണക്കൊളളക്കേസ്: നാലാം പ്രതി എസ് ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (2 hours ago)

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗ് 2024: ദേശീയതലത്തില്‍ ടോപ്പ് അച്ചീവര്‍ പദവി നിലനിര്‍ത്തി കേരളം...  (3 hours ago)

തലസ്ഥാനത്ത് വിസ ക്യാമ്പ് പരിഗണനയില്‍: ജര്‍മ്മന്‍ കോണ്‍സല്‍; വിസ സെന്‍റര്‍ വീണ്ടും തുറക്കാനുള്ള ആവശ്യവുമായി ടെക്നോപാര്‍ക്ക് കമ്പനികള്‍...  (3 hours ago)

ഇത് സ്വപ്ന സാക്ഷാത്കാര നിമിഷം: ഹരിശങ്കറിന്റെ വാക്കുകള്‍  (3 hours ago)

Malayali Vartha Recommends