അങ്ങനെയൊരു ആഗ്രഹം തനിക്ക് ഉണ്ടായിരുന്നില്ലെ; എന്നാൽ ഇനി എനിക്ക് ചെയ്യാൻ സാധിക്കുന്നതിന്റെ പരമാവധി ഞാൻ ചെയ്യും; തുറന്ന് പറഞ്ഞ് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി

പ്രധാന മന്ത്രി നരേന്ദ്ര മോദി എന്ന വ്യക്തി ഒരു തുറന്ന് പറച്ചിൽ നടത്തി. അത് കേട്ട ഇന്ത്യക്കാർ ഞെട്ടി. രാഷ്ട്രീയത്തിലെത്തണമെന്ന് താൻ ഒരിക്കൽ പോലും ആഗ്രഹിച്ചിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. രാഷ്ട്രീയക്കാരനല്ലെങ്കിൽ പിന്നെ എന്ത് ജോലി ചെയ്യാനാണ് ആഗ്രഹിച്ചിരുന്നതെന്ന് തന്നോട് ചോദിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മോദി.
എന്നാൽ താൻ ഇപ്പോൾ ഒരു രാഷ്ട്രീയക്കാരനാണ്. അത് കൊണ്ട് തന്നെ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തം മികച്ച രീതിയിൽ പൂർത്തിയാക്കുമെന്നും മോദി പറയുകയുണ്ടായി. രാഷ്ട്രീയക്കാരനാകണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല എന്നദ്ദേഹം പറഞ്ഞു. പക്ഷേ ഇപ്പോൾ ഞാനും അതിന്റെ ഭാഗമായിരിക്കുകയാണ്. ജനങ്ങൾക്ക് വേണ്ടി എനിക്ക് ചെയ്യാൻ സാധിക്കുന്നതിന്റെ പരമാവധി ഞാൻ ചെയ്യും.'' മാസം തോറും നടത്തി വരുന്ന മൻ കിബാത്ത് പരിപാടിയിലാണ് പ്രധാനമന്ത്രി മനസ്സ് തുറന്നത്.ഇപ്പോൾ ഞാൻ ചിന്തിക്കുന്നത് എന്റെ രാജ്യത്തിന്റെ ക്ഷേമത്തിന് വേണ്ടി എങ്ങനെയൊക്കെ പരിശ്രമിക്കാം എന്നാണ്. എന്നെ പൂർണ്ണമായി ഞാൻ രാജ്യത്തിനായി സമർപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























