അജിത് പവാറിന് ക്ലീൻ ചിറ്റ്; 70,000 കോടി രൂപയുടെ അഴിമതി കേസിലാണ് കുറ്റവിമുക്തനായിരിക്കുന്നത്

അഴിമതിക്കേസിൽ അജിത് പവാറിന് ക്ലീൻ ചിറ്റ്. മഹാരാഷ്ട അഴിമതി വിരുദ്ധ ക്ലീൻ ചിറ്റ് നൽകിയത്. ജലസേചന വകുപ്പിലെ 70,000 കോടി രൂപയുടെ അഴിമതി കേസിലാണ് മഹാരാഷ്ട്ര ആന്റി കറപ്ഷൻ ബ്യൂറോ ക്ലീൻ ചിറ്റ് നൽകിയത്.
ബി.ജെ.പിയുമായി ചേർന്ന് സഖ്യം രൂപീകരിച്ച ശേഷം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിന് 48 മണിക്കൂറിന് ശേഷമായിരുന്നു അന്വേഷണ ഏജൻസി ക്ലീൻചിറ്റ് നൽകിയത്. അതിനിടെ മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ നാളെ രാവിലെ 10.30-ന് സുപ്രീംകോടതി ഉത്തരവുണ്ടാകും.
https://www.facebook.com/Malayalivartha



























