15 ബാഗുകളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച് ഒറ്റടിക്ക് അവരെ കൊല്ലൂ... ആളുകള്‍ എന്തിന് ഇങ്ങനെ സഹിക്കണം? ഇതിനേക്കാള്‍ ഭേദം ജനങ്ങളെ ഒറ്റയടിക്ക് കൊല്ലുന്നതാണ്: ദശലക്ഷക്കണക്കിന് ആളുകളുടെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു, ഡല്‍ഹിയിലെയും പരിസരപ്രദേശങ്ങളിലെയും ആളുകള്‍ മലിനീകരണം മൂലം ശ്വാസംമുട്ടുകയാണ്; ജനങ്ങളോട് ഇങ്ങനെ പെരുമാറാമോ? ഡല്‍ഹിയിലെയും പരിസരപ്രദേശങ്ങളിലെയും വായുമലിനീകരണത്തിന് കാരണമാകുന്ന വിള അവശിഷ്ടങ്ങള്‍ കത്തിക്കുന്നവിഷയത്തില്‍ പഞ്ചാബ്, ഹരിയാണ സര്‍ക്കാരുകളെ വിമര്‍ശിച്ച് സുപ്രീം കോടതി

ഡല്‍ഹിയിലെയും പരിസരപ്രദേശങ്ങളിലെയും വായുമലിനീകരണത്തിന് കാരണമാകുന്ന വിള അവശിഷ്ടങ്ങള്‍ കത്തിക്കുന്നവിഷയത്തില്‍ പഞ്ചാബ്, ഹരിയാണ സര്‍ക്കാരുകളെ വിമര്‍ശിച്ച് സുപ്രീം കോടതി. കോടതി ഉത്തരവുണ്ടായിട്ടും വിള അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് രണ്ട് സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളെ കോടതി വിമര്‍ശിച്ചത്. ദശലക്ഷക്കണക്കിന് ആളുകളുടെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞുവെന്നും ഡല്‍ഹിയിലെയും പരിസരപ്രദേശങ്ങളിലെയും ആളുകള്‍ മലിനീകരണം മൂലം ശ്വാസംമുട്ടുകയാണെന്നും കോടതി പറഞ്ഞു. ജനങ്ങളോട് ഇങ്ങനെ പെരുമാറാമോയെന്നും മലിനീകരണം മൂലം അവരെ മരിക്കാന്‍ അനുവദിക്കാമോയെന്നും കോടതി ചോദിച്ചു. ഡല്‍ഹി എന്‍.സി.ആര്‍. മേഖലയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെയും സുപ്രീം കോടതി വിമര്‍ശിച്ചു.
ഇതിനേക്കാള്‍ നല്ലത് അവരെ ഒറ്റയടിക്ക് കൊല്ലുന്നതാണ്. 15 ബാഗുകളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച് ഒറ്റടിക്ക് അവരെ കൊല്ലൂ. ആളുകള്‍ എന്തിന് ഇങ്ങനെ സഹിക്കണം- ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച്, കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചു. ഗ്യാസ് ചേമ്പറുകളിൽ ജീവിക്കാന്‍ ജനങ്ങളെ എന്തിനാണ് നിര്‍ബന്ധിതരാക്കുന്നതെന്ന് കോടതി കേന്ദ്രത്തോട് ആരാഞ്ഞു.
https://www.facebook.com/Malayalivartha



























