Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജിഎസ്‌ടി; കേന്ദ്രം നല്‍കാനുള്ളത് 2900 കോട‌ി; കേരളം സുപ്രീംകോടതിയിലേക്ക്; സംസ്ഥാനങ്ങള്‍ക്ക്‌ ലഭിക്കേണ്ട നഷ്ടപരിഹാരം നിഷേധിക്കുന്നതിനെതിരെ കേരളം മറ്റു സംസ്ഥാനങ്ങളുമായി ചേര്‍ന്ന്‌ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ ധാരണയായി

26 NOVEMBER 2019 08:38 AM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി

സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് ​ ​മു​ത​ൽ​ 11​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​ന്തോ​നേ​ഷ്യ,​ ​ഓ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്ന് ​പു​റ​പ്പെ​ടും...​

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ

ജിഎസ്‌ടി നിയമം വ്യവസ്ഥ ചെയ്‌തിട്ടുള്ള ദ്വൈമാസ നഷ്ടപരിഹാരതുകയുടെ ഒക്ടോബറിലെ തവണ ഇനിയും കേന്ദ്രസര്‍ക്കാര്‍ നല്‍കിട്ടില്ല. കേരളത്തിന് 1600 കോട‌ിയാണ്‌ ലഭിക്കാനുള്ളത്‌. കേന്ദ്രനികുതിയില്‍നിന്നുള്ള സംസ്ഥാനവിഹിതത്തിന്റെ മാസതവണയായ 1300 കോടിയും ലഭിക്കാനുണ്ട്‌. സംസ്ഥാനങ്ങള്‍ക്ക്‌ ലഭിക്കേണ്ട നഷ്ടപരിഹാരം നിഷേധിക്കുന്നതിനെതിരെ കേരളം മറ്റു സംസ്ഥാനങ്ങളുമായി ചേര്‍ന്ന്‌ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ ധാരണയായി.

മാന്ദ്യത്തിന്റെ പേരില്‍ 1,75,000 കോടി കോര്‍പറേറ്റ്‌ നികുതിഇളവ്‌ പ്രഖ്യാപിച്ചപ്പോള്‍, സംസ്ഥാനവിഹിതമാണ്‌ അനിശ്ചിതത്വത്തിലായത്‌. കോര്‍പറേറ്റ്‌നികുതി ഉള്‍പ്പെട്ട കേന്ദ്രനികുതിയുടെ 42 ശതമാനം സംസ്ഥാനങ്ങള്‍ക്കുള്ളതാണ്‌. കേരളത്തിന്‌ 5370 കോടിയുടെ കുറവുണ്ടാകുമെന്നാണ്‌ പ്രാഥമിക കണക്ക്‌.

സഹകരിക്കാന്‍ തയ്യാറാകുന്ന സംസ്ഥാനങ്ങളെയും ഒപ്പംകൂട്ടിയുള്ള നിയമനടപടികള്‍ക്ക്‌ കേരളം മുന്‍കൈ എടുക്കും. തുടര്‍നടപടികള്‍ക്കും, മറ്റ്‌ സംസ്ഥാനങ്ങളുമായുള്ള ആശയവിനിമയത്തിനും ഏകോപനചുമതല ടാക്‌സസ്‌ കമീഷണര്‍ക്കായിരിക്കും.

ഈ വര്‍ഷത്തെ കേരളത്തിന്റെ അനുവദനീയ വായ്‌പയില്‍ 6645 കോടി കേന്ദ്രം വെട്ടിക്കുറച്ചു. ഇതോടെ വായ്‌പ എടുക്കലും പ്രയാസത്തിലായി. എല്ലാവിധ ചെലവും ചുരുക്കിയിട്ടും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ഇതേ സ്ഥിതിയിലാണ്‌ മിക്ക സംസ്ഥാനങ്ങളും. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്‌ടി മന്ത്രിതലസമിതിക്കുശേഷം വിഷയത്തില്‍ ഒരുമയോടെ നില്‍ക്കാന്‍ കേരളം, പശ്ചിമ ബംഗാള്‍, ഡല്‍ഹി, പഞ്ചാബ്‌, രാജസ്ഥാന്‍ ധനമന്ത്രിമാര്‍ തീരുമാനിച്ചിരുന്നു.

ജിഎസ്ടി നിയമത്തിന്‌ അംഗീകാരം നല്‍കിയതിലൂടെ പാര്‍ലമെന്റ് സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്ദാനമാണ് ജിഎസ്‌ടി നഷ്‌ടപരിഹാരം. ഓരോവര്‍ഷവും 14 ശതമാനം വരുമാനവര്‍ദ്ധനവില്ലെങ്കില്‍, ആ കുറവ് നഷ്ടപരിഹാരത്തുകയിലൂടെ നികത്തുമെന്നതാണ്‌ വ്യവസ്ഥ. ഇത് ആദ്യഘട്ടത്തില്‍ ഓരോ മാസവും നല്‍കിയിരുന്നു.

പിന്നീട് രണ്ടു മാസത്തിലൊരിക്കലാക്കി. ഇപ്പോള്‍ നിര്‍ത്തിവച്ച സ്ഥിതിയായി. നഷ്ടപരിഹാരം എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്‌ ജിഎസ്‌ടിയ്‌ക്കായി സംസ്ഥാനങ്ങളുടെ ധനപരമായ അധികാരത്തില്‍ വിട്ടുവീഴ്‌ച ചെയ്യാന്‍ തയ്യാറായത്‌.

നഷ്ടപരിഹാരം ഉറപ്പാക്കുന്ന വ്യവസ്ഥ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയശേഷമാണ്‌ സംസ്ഥാനങ്ങള്‍ ജിഎസ്‌ടിയില്‍ ചേരാന്‍ തീരുമാനിച്ചത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (2 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (10 minutes ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (24 minutes ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (1 hour ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (1 hour ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (1 hour ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (1 hour ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (1 hour ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (1 hour ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (2 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (3 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (3 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (3 hours ago)

Malayali Vartha Recommends