ചാണക്യ തന്ത്രങ്ങൾ തെറ്റിയില്ല ; അജിത്പവാറിന്റെ കേസുകൾ എഴുതിത്തള്ളിയെന്ന പ്രചാരണം തെറ്റ് ; അമ്മാവന്റെ കാലുവാരി വന്നയാളെ വിശ്വസിക്കാൻ സാധിക്കില്ല എന്നറിയാമായിരുന്നു.;റിപ്പബ്ലിക് ചാലിൽ അമിത്ഷായുടെ വെളിപ്പെടുത്തൽ; ശിവസേന ജയിച്ചത് മോഡി പ്രഭാവത്തിൽ; അജിത് പവാർ വന്നത് തങ്ങൾ ക്ഷണിക്കാതെ എന്നും അമിത്ഷാ

ശിവസേനയിൽ നിന്നും ബിജെപി യിലേക്കും ബിജെപിയിൽ നിന്നും വീണ്ടും ശിവസേനയിലേക്കും അജിത് പവാര് അങ്ങനെ മറുകണ്ടം ചാടിക്കൊണ്ടിരിക്കുകയാണ്. അതിന്റെ സമ്മാനമെന്നോണം കുറച്ച് മണിക്കൂറുകൾ ഉപമുഖ്യമന്ത്രിയാകുകയും ചെയ്തു.
സ്വന്തം അമ്മാവനെ പിന്നിൽ നിന്ന് കുത്തിയ അജിത്പവാർ ബിജെപിയോടൊപ്പം ചേർന്നപ്പോൾ തന്റെ പേരിലുള്ള കേസുകൾ എല്ലാം എഴുതി തള്ളുമെന്നു വ്യാമോഹം കൊണ്ടു .ചിലരെങ്കിലും അത് വിശ്വസിക്കുകയും ചെയ്തു.. എന്നാൽ അജിത് പവാറിന് എട്ടിന്റെ പണികൊടുത്തിരിക്കുകയാണ് അമിത് ഷാ. . അജിത് പവാറിന്റെ ആ ആഗ്രഹം വെറും മലർപൊടിക്കാരന്റെ സ്വപ്നമായി മാറിപ്പോയല്ലോ എന്നാണ് അമിത് ഷാ യുടെ നിലപാട്.
റിപ്ലബിക് ചാനലിൽ അർണാബ് ഗോസ്വാമി അമിത്ഷായുമായി നടത്തിയ അഭിമുഖത്തിലാണ് അമിത് ഷാ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.പെട്ടന്ന് ഒരു രാത്രി സ്വന്തം അമ്മാവന്റെ കാലു വാരി മറുകണ്ടം ചാടിയ ഒരാളെ വിശ്വസിക്കാൻ മാത്രം വിഡ്ഢിയല്ല തങ്ങൾ എന്നും അമിത് ഷാ പറയുന്നു. നിരവധി കേസുകൾ ഉള്ളതുകൊണ്ട് തന്നെയാണ് അജിത്പവാർ തങ്ങൾ ക്ഷണിക്കാതെ തന്നെ ബിജെപ്പിക്ക് പിന്തുണയുമായി എത്തിയത്.അജിത് പവാ റിനു എതിരെ ഉള്ള ഒരു കേസും തങ്ങൾ റദ്ധാക്കിയിട്ടില്ല .അജിത് പവാർ ഉൾപ്പെട്ട എഴുപതിനായിരം കോടി രൂപയുടെ കേസുകൾ റദ്ധാക്കി എന്നാണ് വാർത്തകൾ പറക്കുന്നത്.എന്നാൽ അതൊക്കെ വ്യാജമാണ് എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷാ വ്യക്തമാകുന്നത്.കോൺഗ്രസ് സർക്കാരിന്റ ഈ കാലത്ത് ജലസേചന മന്ത്രി ആയിരിക്കെ നടത്തിയ അഴിമതിയാണ് ഇത് എന്നാണ് അജിത് പവാറിന് നേരെ ഉള്ള ആരോപണം.
ശിവസേന ജനവിധി തേടിയതും ജയിച്ചു കയറിഎത്തും മോഡി പ്രഭാവം ഒന്നുകൊണ്ടു മാത്രമാണ്. .ആദിത്യ താക്കറെ ഉൾപ്പെടെയുള്ളവർ മോഡി പ്രഭാവത്തിന്റെ പിൻപറ്റി ജയിച്ചവരാണ്. മുഖ്യ മന്ത്രി പദം പങ്കിടാമെന്ന ഒരു വാഗ്ദാനവും തങ്ങൾ ആർക്കും തിരഞ്ഞെടുപ്പിന് മുൻപ് നൽകിയിട്ടില്ല.
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തങ്ങൾക്കു തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടായിരുന്നില്ല ,ഈ അവസരം മുതലെടുത്ത് ശിവസേന കുതിരക്കച്ചവടം നടത്തുകയാണ് ഉണ്ടായത് എന്നും അമിത് ഷാ വ്യക്തമാക്കുന്നു.
ഏതായാലും ഇവിടെ അടി കിട്ടിയത് അജിത് പവാറിനാണ്. ഇനി ഇപ്പോൾ ബിജെപി യും ശിവസേനയും അജിത് പവാറിനെ വീക്ഷിക്കുക ആശങ്കയോടെ ആവും...വിശ്വ സിക്കാൻ കൊള്ളാത്ത ഒരുവൻ എന്നവിളിപ്പേരും സ്വന്തമായി കിട്ടി എന്നല്ലാതെ മറുകണ്ടം ചാടിയത് കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും മാജിക്കിൽ പവാറിന് ഇനി ഉണ്ടാവില്ല..വെറുതെ നിയമസഭാകക്ഷി നേതാവ് എന്ന നെറ്റിപ്പട്ടം അല്ലാതെ..
അമിത് ഷായുദ് ചാണക്യ തന്ത്രങ്ങൾക്ക് ഒരു കോട്ടവും തെറ്റിയിട്ടില്ല എന്നതിന്റെ വ്യക്തമായ തെളിവാണ് റിപ്ലബ്ലിക് ചാനലിലൂടെ അമിത് ഷാ തന്റെ നിലപാടുകൾ പങ്കു വെക്കുമ്പോൾ വ്യക്തമാക്കുന്നത്.പിഴവുകൾ സംഭവിച്ചേക്കാം.എന്നാൽ അതൊന്നും പുതിയ തന്ത്രങ്ങൾ മെനയുന്നതിൽനിന്നും തന്നെ തളർത്തുന്ന ഒന്നല്ല എന്ന് അമിത്ഷാ ഒന്നുകൂടെ അരക്കിട്ടുറപ്പിക്കുന്നു.
https://www.facebook.com/Malayalivartha
























