എസ് പി ജി സുരക്ഷ പ്രധാനമന്ത്രിക്ക് മാത്രമായി നിലനിർത്തിയതിനെതിരെ പ്രതിഷേധമുയർത്തിയ കോൺഗ്രസ് നേതൃത്വത്തെ വിറപ്പിച്ച് അമിത് ഷാ; എസ് പി ജി ഭേദഗതി ബില്ലിനെ കുറിച്ചുള്ള ചർച്ചയിലാണ് വാദ പ്രതിവാദങ്ങൾ നടന്നത് ;. നിലവിൽ ഗാന്ധി കുടുംബത്തിലെ ഒരു അംഗത്തിനും എസ് പി ജി സുരക്ഷയില്ലാത്ത തങ്ങൾ വധഭീഷണി നേരിടുന്നുണ്ട് എന്നും ആരോപണം ഉയർന്നിരുന്നു

എസ് പി ജി സുരക്ഷ പ്രധാനമന്ത്രിക്ക് മാത്രമായി നിലനിർത്തിയതിനെതിരെ പ്രതിഷേധമുയർത്തിയ കോൺഗ്രസ് നേതൃത്വത്തെ വിറപ്പിച്ച് അമിത് ഷാ . എസ പി ജി ഭേദഗതി ബില്ലിനെ കുറിച്ചുള്ള ചർച്ചയിലാണ് വാദ പ്രതിവാദങ്ങൾ നടന്നത് . നിലവിൽ ഗാന്ധി കുടുംബത്തിലെ ഒരു അംഗത്തിനും എസ് പി ജി സുരക്ഷയില്ലാത്ത തങ്ങൾ വധഭീഷണി നേരിടുന്നുണ്ട് എന്നും ആരോപണം ഉയർന്നു.
എന്നാൽ വിശദമായ അന്വേഷണങ്ങൾക്കൊടുവിലാണ് ഗാന്ധി കുടുംബങ്ങളുടെയും സുരക്ഷ പിൻവലിച്ചതെന്നും ഒരു കുടുംബത്തിന്റെ സുരക്ഷയെ കുറിച്ച് മാത്രമേ നിങ്ങൾക്കു ടെൻഷൻ ഉള്ളോ എന്നും ഉള്ള അമിത്ഷാ യുടെ മറു ചോദ്യത്തിന് ഉത്തരം മുട്ടി കോൺഗ്രസ് . മൻമോഹൻ സിംഗ് ഉൾപ്പെടെയുള്ളവരുടെ സുരക്ഷ ഒഴിവാക്കിയപ്പോൾ നിങ്ങൾ നിശ്ശബ്ദത പാലിക്കാത്ത എന്തുകൊണ്ടാണ് എന്ന അമിത് ഷായുടെ ചോദ്യത്തിന് മുന്നിലും സോണിയയും കൂട്ടരും പതറിപ്പോയി.
ഗാന്ധി കുടുംബത്തിന്റെ മാത്രമല്ല, എല്ലാവരുടെയും സുരക്ഷ സര്‍ക്കാരിന്റെ ബാധ്യതയാണ്. കുടുംബത്തിന് ഭീഷണിയുണ്ടോയെന്ന് പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ഗാന്ധി കുടുംബം അതിനോട് സഹകരിച്ചില്ല.എന്നിട്ടും പരിശോധനകള്‍ക്ക് ശേഷമാണ് എസ്.പി.ജി സുരക്ഷ ഇസഡ് പ്ലസ് വിഭാഗമാക്കി ചുരുക്കിയത്. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും എസ്.പി.ജി സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റ കണക്കും അമിത്ഷാ നിരത്തിയപ്പോൾ ഇരുവരുടെയും ആവേശം ഒരു പൊടിക്ക് കുറഞ്ഞു.
സോണിയാഗാന്ധി 2015 മെയ്ക്കും 2019നും ഇടയില്‍ 50 സന്ദര്‍ഭങ്ങളില്‍ 1,892 തവണ ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിച്ചില്ലെന്നും രാഹുല്‍ 2019 ജൂണ്‍ വരെ 247 തവണ ഡല്‍ഹിയില്‍ ബുള്ളറ്റ് പ്രൂഫ് വാഹനമില്ലാതെ സഞ്ചരിച്ചുവെന്നും അമിത്ഷാ ആരോപിച്ചു. തണുപ്പ് ആസ്വദിക്കാന്‍ സുരക്ഷയൊഴിവാക്കി ഡല്‍ഹി നഗരത്തിലൂടെ മോട്ടോര്‍ സൈക്കിളില്‍ പാതിരാത്രി 100 കിലോമീറ്റര്‍ വേഗത്തില്‍ പായുന്നവര്‍ക്ക് എസ്.പി.ജി. സുരക്ഷ ആവശ്യമുണ്ടോ എന്ന ചോദ്യത്തിൽ രാഹുലിന്റെ കാര്യത്തിൽ തീരുമാനായി... അമിത്ഷാ കത്തികയറിയപ്പോൾ നടുങ്ങി വിറച്ചു കോൺഗ്രസ് മിണ്ടാതായി. എ സ്പിജി സുരക്ഷ എന്നത് ചിലർ അന്തസ്സിന്റെ അടയാളമായാണ് കൊണ്ടുനടക്കുന്നത് എന്നും കൂടി അമിത്ഷാ പറഞ്ഞപ്പോൾ പിന്നെ സോണിയാഗാന്ധി എന്ത് പറയാൻ .
https://www.facebook.com/Malayalivartha
























