Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

ഹൈദരാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീവച്ചു കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയത് ഡോക്ടര്‍ കൊല്ലപ്പെട്ട അതേ ദേശീയപാതയിൽ

06 DECEMBER 2019 02:21 PM IST
മലയാളി വാര്‍ത്ത

ഹൈദരാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീവച്ചു കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയത് ഡോക്ടര്‍ കൊല്ലപ്പെട്ട അതേ ദേശീയപാതയിൽ. എന്‍എച്ച് 44-ലെ ഒരു ടോള്‍ പ്ലാസയ്ക്കു സമീപത്തുനിന്നാണ് ഡോക്ടറെ പ്രതികള്‍ തട്ടിയെടുത്ത് ക്രൂരമായി കൊലപ്പെടുത്തിയത്. പ്രതികളെ തെളിവെടുപ്പിന് എത്തിച്ച് കുറ്റകൃത്യം പുനരാവിഷ്കരിക്കുമ്പോൾ െപാലീസിനെ ആക്രമിച്ച് പ്രതികൾ രക്ഷപ്പെടാൻ ശ്രമിചച്ചപ്പോൾ സ്വയംരക്ഷയ്ക്കു വേണ്ടിയാണ് വെടിവച്ചതെന്നായിരുന്നു െപാലീസ് പറയുന്നത്. കുറ്റവാളികൾക്കു വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ വ്യാപക പ്രതിഷേധം നടത്തിവരുമ്പോഴാണ് പ്രതികൾ വെടിയേറ്റു കൊല്ലപ്പെട്ടു എന്ന വാർത്തയും പുറത്തുവന്നത്.

വളരെ അതിവൈകാരികമായാണ് കൊല്ലപ്പെട്ട യുവതിയുടെ 'അമ്മ പ്രതികരിച്ചത്.തെരുവുനായകളെ പോലും ഭക്ഷണം നൽകി നോക്കിയിരുന്ന പെൺകുഞ്ഞിനെയാണ് ക്രൂരൻമാർ ഇല്ലാതെയാക്കിയത്’. പഠനവും വായനയുമായി കഴിഞ്ഞതിനിടയിൽ ചുറ്റുമുള്ള ലോകം ഇത്രയും മോശമായത് അവൾ ശ്രദ്ധിച്ചില്ല, അല്ലായിരുന്നുവെങ്കിൽ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്ന് ഹൃദയം നുറുങ്ങുന്ന വേദനയിൽ കണ്ണീരോടുകൂടി ആ 'അമ്മ പ്രതികരിച്ചു. ആ അമ്മയുടെ കണ്ണീർ ചുറ്റുമുള്ളവർക്കു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. നിർഭയയെ പോലെ വർഷങ്ങളോളം നീതിക്കു വേണ്ടി അലയേണ്ടി വരരുതെന്നു നിർഭയയുടെ അമ്മയും പ്രതികരിച്ചിരുന്നു.

ഹൈദരാബാദിൽ ഇന്ന് പുലർച്ചെയാണ് 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് . അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് സംഭവമെന്നാണ് പൊലീസ് വിശദീകരണം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് പറയുന്നു. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെയാണ് നാല് പ്രതികളെയും അവരുടെ വീടുകളിൽ നിന്ന് സൈബർബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.

നവംബർ 27 ബുധനാഴ്ച അർധ രാത്രിയോടെയാണ് യുവഡോക്ടറുടെ മൃതദേഹം നാല് പ്രതികളും ചേർന്ന് ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിലൂടെ ചതൻപള്ളി പാലത്തിനു സമീപം കത്തിച്ചത്.വിരലിലെണ്ണാവുന്ന കർഷകരും ട്രാക്ടർ ഡ്രൈവർമാരും മാത്രം ഉപയോഗിക്കുന്ന ചതൻപള്ളി പാലത്തിനു സമീപം തന്നെ മൃതദേഹം കത്തിക്കാനുള്ള പ്രതികളുടെ തീരുമാനം ആസൂത്രിതമായിരുന്നു.

നവംബർ 28 വ്യാഴാഴ്ച, രാവിലെ അഞ്ചുമണിയോടെ പതിവുപോലെ പശുക്കളെ കറക്കാൻ ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിലൂടെ ചതൻപള്ളി പാലം കടന്നു തന്റെ ഫാമിലേക്കു പോകുകയായിരുന്നു നരസിംഹയാണ് ആദ്യമായി യുവതിയുടെ മൃതദേഹം കണ്ടത്. അസാധാരണമായി എന്തോ കത്തിയെരിയുന്നതായി ശ്രദ്ധയിൽപെട്ടെങ്കിലും രാവിലെ ഈ പ്രദേശങ്ങളിൽ തീയിടുന്നതു പതിവായതു കൊണ്ട് അവഗണിച്ചു. കൃഷിയിടത്തിലെ ജോലികൾ തീർത്ത് എട്ടു മണിയോടെ മടങ്ങിവരുമ്പോഴും തീ അണഞ്ഞിരുന്നില്ല.

ഇത്രയും സമയം എന്താണു നിന്നുകത്തുന്നത് എന്നറിയാനാണ് അടുത്തു ചെന്നത്. പകുതി കത്തിയെരിഞ്ഞ ഒരു കൈയാണ് ആദ്യം കണ്ണിൽ ഉടക്കിയത്. കണ്ണിൽ ഇരുട്ട് കയറി ആകെ മരവിച്ച അവസ്ഥയിലായി. ഉടൻ സുഹൃത്ത് സത്യയേയും കൂട്ടി െപാലീസ് സ്റ്റേഷനിൽ ചെന്ന് വിവരം അറിയിക്കുകയായിരുന്നു. വനിതാ വെറ്ററിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നിർണായകമായത് നരസിംഹയുടെയും സത്യയുടെയും ഇടപെടലായിരുന്നു.

നവംബർ 27 ബുധനാഴ്ച ഹൈദരാബാദിലെ തോണ്ടപ്പള്ളി ടോൾ പ്ലാസയിൽ വൈകിട്ട് ആറരയോടെ പ്രതികളുടെ ലോറിക്കു സമീപം യുവതി സ്കൂട്ടർ പാർക്ക് ചെയ്തപ്പോൾത്തതന്നെ ബലാത്സംഗത്തിന് പ്രതികൾ തീരുമാനിച്ചിരുന്നു. സംഭവദിവസം വൈകിട്ട് 5.30 ന് മുഖ്യ പ്രതി മുഹമ്മദ് ആരിഫ് ടോൾ പ്ലാസയ്ക്ക് സമീപം വാഹനത്തിലിരുന്ന് കൂട്ടുപ്രതികൾക്കൊപ്പം നന്നായി മദ്യപിച്ചു. 6.30 നാണ് ഡോക്ടര്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തത്. രാത്രി 9 ന് അവര്‍ തിരിച്ചെത്തി. ഇവരെ കുടുക്കാന്‍ തീരുമാനിച്ച പ്രതികൾ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറാക്കിയിരുന്നു. ടയര്‍ നന്നാക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് ശിവയാണ് ഇവരെ സമീപിച്ചത്. വിശ്വാസം ആര്‍ജിക്കാനായി സ്‌കൂട്ടര്‍ കൊണ്ടുപോയ ശേഷം കട അടച്ചെന്നു പറഞ്ഞു തിരിച്ചെത്തി. ഈ സമയത്താണ് ഡോക്ടര്‍ സഹോദരിയെ വിളിച്ച് വിവരം പറഞ്ഞത്. നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതികള്‍ ഇവരെ അടുത്തുള്ള വളപ്പിലേക്കു പിടിച്ചുകൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഉച്ചത്തിൽ കരയാതിരിക്കാൻ പ്രതികൾ മദ്യം ബലമായി യുവതിയുടെ വായിൽ ഒഴിച്ചു. ഇടയക്ക് അലറിക്കരഞ്ഞതോടെയാണ് യുവതിയെ കൊലപ്പെടുത്താൻ പ്രതികൾ തീരുമാനിച്ചത്. 9.45-ന് പ്രതികള്‍ ഡോക്ടറുടെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. പ്രതികളിലൊരാളായ നവീനാണ് യുവതിയുടെ മൊബൈൽ ഫോണും പവർ ബാങ്കും കൈവശപ്പെടുത്തിയത്. 10.20-ന് ഡോക്ടറെ കൊലപ്പെടുത്തി മൃതദേഹം വാഹനത്തില്‍ സൂക്ഷിച്ചു. 10.28-ന് പ്രതികള്‍ സംഭവസ്ഥലത്തുനിന്നു പോയി. സ്‌കൂട്ടറില്‍ പോയ ആരിഫും നവീനും നമ്പര്‍ പ്ലേയിറ്റ് മാറ്റിയ ശേഷം കൊതൂര്‍ വില്ലേജില്‍ വാഹനം ഉപേക്ഷിച്ചു. മറ്റു രണ്ടു പേര്‍ ലോറിയിലാണു പോയത്.
സംഭവസ്ഥലത്തു നിന്ന് 45 മിനിറ്റ് യാത്ര ചെയ്ത് പ്രതികൾ രാത്രി ഒരു മണിയോടെയാണ് പെട്രോൾ പമ്പിൽ പെട്രോൾ വാങ്ങാൻ ചെന്നത്. എന്നാൽ പ്രതികളുടെ പെരുമാറ്റത്തിൽ പന്തികേടു തോന്നിയ ജീവനക്കാർ കുപ്പിയിൽ പെട്രോൾ നൽകാൻ തയാറായില്ല. പിന്നീട് കൊതൂരിൽ എത്തിയാണ് പെട്രോൾ വാങ്ങിയത്. ടോൾ പ്ലാസയിലെ ജീവനക്കാരാണ് ലോറി പാർക്കിങ് സ്ഥലം പൊലീസിന്റെ ശ്രദ്ധയിൽപെടുത്തിയത്. തുടർന്നു രാജേന്ദ്രനഗറിലെ ട്രക്ക് ഉടമ ശ്രീനിവാസ് റെഡ്ഡിയെചോദ്യം ചെയ്തപ്പോൾ ആരിഫ് ഉൾപ്പെടെ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചു. പാർക്ക് ചെയ്ത ലോറിയുടെ മറവിലായിരുന്നു പീ‍ഡനം. കൊലപാതകത്തിനു ശേഷം മുഖ്യപ്രതി മുഹമ്മദ് ആരിഫ് കൂട്ടാളികളെ വീടുകളി‍ൽ കൊണ്ടുവിട്ടു. തുടർന്നു നാരായൺപേട്ടിലെ സ്വന്തം വീട്ടിലേക്കു പോയി.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (2 hours ago)

Couple arrives with four-year-old child to buy cannabis  (2 hours ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (2 hours ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (2 hours ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (3 hours ago)

എം.ആര്‍.അജിത്കുമാറിന്റെ ശബരിമല യാത്ര വിവാദത്തില്‍  (3 hours ago)

മോഷണം നടത്തിയ മുങ്ങിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പിടിയിലായി  (5 hours ago)

നാളെ ഒരു ദിവസം നിര്‍ണായകം: നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍  (6 hours ago)

ഭൂഗര്‍ഭ അറയിലെ നസ്രള്ളയുടെ മരണം; പെസാഷ്‌കിയാനും ഇസ്രായേൽ സ്കെച്ചിട്ടത് അതേ മാതൃകയിൽ: രക്ഷപെട്ടത് തലനാരിഴയ്ക്ക്...  (8 hours ago)

മുഖ്യനെ ശപിച്ചു.. പിന്നാലെ രഞ്ജിത്തിന്റെ വീട്ടിൽ സംഭവിക്കുന്നത്  (8 hours ago)

അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരിൽ ചാരി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമോ..?  (8 hours ago)

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്...  (8 hours ago)

അഭിലാഷ് പിള്ളയും സംവിധായകൻ എം. മോഹനനും ആദ്യമായി ഒന്നിക്കുന്നു; ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി വരുന്നു  (9 hours ago)

PM MODI ബംഗ്ലാദേശിന്റെ പുതിയ പ്ലാന്‍  (9 hours ago)

Malayali Vartha Recommends