Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

ഇത് ഡല്‍ഹിയിലെ വോട്ടര്‍മാരുടെ വിജയം മാത്രമല്ല, ഭാരതത്തിന്‍റെ വിജയം കൂടി; ബി.ജെ.പിയുടെ പ്രതീക്ഷകളെ തകർത്തുകൊണ്ട് ഡൽഹിയിൽ ആം ആദ്മിയുടെ മുന്നേറ്റം; ദില്ലിയില്‍ പുതിയ രാഷ്ട്രീയം പിറന്നിരിക്കുന്നുവെന്ന് കെജ്രിവാള്‍

11 FEBRUARY 2020 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

ഇത് ഡല്‍ഹിയിലെ വോട്ടര്‍മാരുടെ വിജയം മാത്രമല്ല, ഭാരതത്തിന്‍റെ വിജയം കൂടിയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാള്‍. വെട്ടെണ്ണല്‍ പൂര്‍ത്തിയാകുംമുമ്പ് വിജയമുറപ്പിച്ച ശേഷമാണ് കെജ്​രിവാള്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ എത്തിയത്. മൂന്നാം തവണയും ദില്ലിയില്‍ എഎപി മികച്ച വിജയം നേടിയ സാഹചര്യത്തില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു കെജ്രിവാള്‍. ഈ വിജയം സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ കുടുംബങ്ങളുടേതാണ്. ഈ വിജയം ആശുപത്രികളില്‍ നല്ല ചികില്‍സ കിട്ടുന്ന കുടുംബത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളുകളും മൊഹല്ല ക്ലിനിക്കുകളും ദിവസം മുഴുവന്‍ വൈദ്യുതിയും തരുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ ജനങ്ങള്‍ തീരുമാനിച്ചു. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ദില്ലിയില്‍ പുതിയ രാഷ്ട്രീയം പിറന്നിരിക്കുന്നുവെന്ന്. ദില്ലിക്കാരെ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു.

ബി.ജെ.പിയുടെ പ്രതീക്ഷകളെ തകർത്തുകൊണ്ടാണ് ഡൽഹിയിൽ ആം ആദ്മിയുടെ മുന്നേറ്റം. നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാൻ ബി.ജെ.പിക്കായില്ല. ഒരു സീറ്റു പോലും നേടാനാവാതെ നാണം കെട്ട തോൽവിയുമായി കോൺഗ്രസ് തകർന്നടിഞ്ഞു. പുറത്ത് വരുന്ന സൂചനകളനുസരിച്ച് 70 ൽ 63 സീറ്റുകളിൽ ആം ആദ്മി ലീഡ് ചെയ്യുകയാണ്. 7 സീറ്റുകളിലാണ് ബി.ജെ.പിക്ക് ലീഡ്.

ഡൽഹിയെ ഞെട്ടിക്കുമെന്ന് ബി.ജെ.പി നേതാക്കൾ അവകാശപ്പെട്ടെങ്കിലും എ.എ.പിയെ തളയ്ക്കാനായില്ല. കേവല ഭൂരിപക്ഷത്തിന് 36 സീറ്റുമതി. മൂന്നാംതവണയും ഭരണത്തിലേറാൻ എ.എ.പി മിന്നും താരമാവുകയാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ആംആദ്മി തന്നെയായിരുന്നു മുൻപന്തിയിൽ. പോസ്റ്റൽ വോട്ട് എണ്ണിതുടങ്ങിയപ്പോൾ ആദ്യ ലീഡ് ബി.ജെ.പിക്കായിരുന്നെങ്കിലും പിന്നങ്ങോട്ട് എ.എ.പിയുടെ കയറ്റമായിരുന്നു.

വോട്ടെണ്ണൽ തുടങ്ങി പത്ത് മിനിട്ട് പിന്നിട്ടപ്പോൾ എ.എ.പിയുടെ ലീഡ് 13 ആയപ്പോൾ ബി.ജെ.പി 12സീറ്റിൽ ലീഡ് ചെയ്തു. അവിടന്ന് എ.എ.പി യുടെ വ്യക്തമായ മുന്നേറ്റമായിരുന്നു. എട്ടരയായതോടെ എ.എ.പിയുടെ മുന്നേറ്റം 44 സീറ്റിലായപ്പോൾ ബി.ജെ.പി 12 ൽ തന്നെയായിരുന്നു. എ.എ.പിയുടെ ലീഡ് 53 മണ്ഡലങ്ങളിലായപ്പോൾ ബി.ജെ.പി 16 മണ്ഡലങ്ങളിൽ മുന്നിലായി. അപ്പോൾ കോൺഗ്രസ് ഒരു സീറ്റിൽ മുന്നിൽ കയറി. തൊട്ടടുത്ത നിമിഷം എ.എ.പിയുടെ ലീഡ് ഒന്ന് കുറഞ്ഞപ്പോൾ ബി.ജെ.പി ഒന്നുകൂട്ടി 17 ലെത്തി. അപ്പോഴും ഒരു സീറ്റിന്റെ മാത്രം ആശ്വാസവുമായി നിന്ന കോൺഗ്രസിന് പക്ഷേ, അത് അധികനേരം നിലനിറുത്താനായില്ല.

2013 ലെ തിരഞ്ഞെടുപ്പിൽ എ.എ.പിക്ക് 28, ബി.ജെ.പിക്ക് 31, കോൺഗ്രസിന് 8, സ്വതന്ത്രർ 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എ.എ.പി 67സീറ്റ് നേടിയപ്പോൾ ബി.ജെ.പി വെറും മൂന്ന് സീറ്റിൽ ഒതുങ്ങി.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ചരിത്ര പോരാട്ടം നടക്കുന്ന ഷഹീന്‍ ബാഗും ജാമിഅ നഗറും ഉള്‍കൊള്ളുന്ന ഒഖ്‌ലാ മണ്ഡലത്തിലും ബി.ജെ.പിക്ക് നാണം കേട്ട തോൽവിയായി മാറി. എ.എ.പിയുടെ അമാനുത്തുള്ള ഖാന്‍ 13 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആം ആദ്മിയുടെ അമാനത്തുല്ല ഖാന്‍ ഇവിടെ 81 ശതമാനം വോട്ടുകള്‍ നേടി വിജയമുറപ്പിച്ചു.

ഒരുഘട്ടത്തില്‍ ബിജെപിയുടെ മുന്നേറ്റമായിരുന്നു ഒഖ്‌ലയില്‍. പൗരത്വനിയമത്തിനെതിരെ ഷാഹീന്‍ ബാഗില്‍ വന്‍ പ്രതിഷേധം നടന്നു വരുന്നതിനിടെയാണ് ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. വോട്ടിംഗ് മെഷീനില്‍ ബട്ടണമര്‍ത്തുമ്ബോള്‍ അതിന്റെ പ്രകമ്ബനം ഷഹീന്‍ ബാഗില്‍ അറിയണം എന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്ക് ഏറെ വിവാദങ്ങളും ചര്‍ച്ചകളും ഉയര്‍ത്തിയിരുന്നു.
ബി.ജെ.പിക്കായി ബ്രഹം സിങാണ് ഇവിടെ മത്സരംഗത്തുണ്ടായിരുന്നത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ബ്രഹംസിങ് മുന്നിട്ടു നിന്ന ശേഷമാണ് ഏറെ പിന്നോട്ടു പോയത്. കോണ്‍ഗ്രസിനായി പര്‍വേസ് ഹാഷ്മിയാണ് മത്സരിച്ചിരുന്നത്.

ഷാഹീന്‍ബാഗ് എന്ന ഒരൊറ്റ ബിന്ദുവില്‍ കേന്ദ്രീകരിച്ചുള്ള വിഭജന രാഷ്ട്രീയമാണ് ഇത്തവണ പ്രചാരണത്തില്‍ ഉടനീളം ബി.ജെ.പി പയറ്റിയിരുന്നത്. ഷാഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് പരിക്കേല്‍പ്പിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിഷേധക്കാര്‍ക്ക് ബിരിയാണി വിളമ്ബുകയാണ് അരവിന്ദ് കെജ്രിവാള്‍ എന്ന് യോഗി ആദിത്യനാഥും ആരോപിച്ചിരുന്നു. വീടുകള്‍ തോറും കയറിയിറങ്ങി രാജ്യദ്രോഹത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കെജ്രിവാള്‍ സ്വീകരിക്കുന്നത് എന്ന പ്രചാരണവും ബി.ജെ.പി നടത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (22 minutes ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (34 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (42 minutes ago)

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...  (1 hour ago)

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്  (1 hour ago)

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (1 hour ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (1 hour ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (1 hour ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (2 hours ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (2 hours ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (2 hours ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (2 hours ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (3 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (3 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends