താരമായി കുഞ്ഞു കെജ്‌രിവാള്‍; ട്വിറ്ററില്‍ വൈറലായി ചിത്രം

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും വന്‍ ഭൂരിപക്ഷത്തില്‍ ആം ആദ്മി അധികാരത്തിലെത്തുമ്പോള്‍ ട്വിറ്ററില്‍ താരമാകുന്നത് അരവിന്ദ് കെജ്രിവാളിനൊപ്പം കുഞ്ഞു കെജ്രിവാളും.
ആം ആദ്മിയുടെ ഒഫീഷ്യല്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട ‘കുഞ്ഞു കെജ്‌രിവാള്‍’ ആണ് ട്വിറ്ററില്‍ താരമായി കൊണ്ടിരിക്കുന്നത്. കെജ്‌രിവാളിനെ പോലെ തന്നെ തൊപ്പി വെച്ച്, കഴുത്തില്‍ മഫ്‌ളര്‍ ചുറ്റി, കണ്ണട വെച്ച്, മെറൂണ്‍ കളറിലുളള ജാക്കറ്റുമായി, കുഞ്ഞു താടി മീശ വരച്ച് ചേര്‍ത്ത്, ഈ ‘മിനി കെജ്‌രിവാള്‍’ ട്വിറ്ററില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
മഫ്‌ളര്‍ മാന്‍ എന്നാണ് ഈ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. നൂറുകണക്കിന് ഷെയറുകളുമാണ് ഈ ഫോട്ടോ നേടിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലെ നിരവധി ആരാധകര്‍ കെജ്‌രിവാളിനെ മഫ്‌ളര്‍ മാന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha























