മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ് മൂന്ന് വര്‍ഷത്തിനകം; നെക്സ്റ്റ് വരുന്നതോടെ നീറ്റ് പി ജി ടെക്സ്റ്റ് നിർത്തലാകും

പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ കോഴ്സുകളിലെ പ്രവേശനത്തിനും എം.ബി.ബി.എസിനു ശേഷമുള്ള പ്രാക്ടീസ് ലൈസന്‍സിനുമായി 2019ലെ മെഡിക്കല്‍ കമ്മീഷന്‍ ആക്ടില്‍ നിര്‍ദേശിച്ച നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) മൂന്ന് വര്‍ഷത്തിനകം നടപ്പാക്കും എന്ന് കേന്ദ്രം അറിയിച്ചു . കേന്ദ്ര ആരോഗ്യ വകുപ്പുമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ രാജ്യസഭയില്‍ ആണ് ഇക്കാര്യം. അറിയിച്ചത്.
വിദേശത്ത് മെഡിക്കല്‍ കോഴ്‌സ് ചെയ്തവരും ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ നെക്സ്റ്റില്‍ യോഗ്യത നേടണം. നെക്സ്റ്റ് നിലവില്‍ നടപ്പാക്കുന്നതോടെ എം.ഡി., എം.എസ്. കോഴ്സുകളിലെ പ്രവേശനത്തിന് നിലവിലുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പി.ജി. നിർത്തലാക്കും.
എന്നാല്‍, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പി.ജി. മെഡിക്കല്‍ പ്രവേശനത്തിന് പ്രത്യേക പരീക്ഷ എന്ന വ്യവസ്ഥ തന്നെ തുടരും. സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകളിലെ (ഡി.എം./എം.സി.എച്ച്.) പ്രവേശനത്തിനുള്ള നീറ്റ് സൂപ്പര്‍ സ്പെഷ്യാലിറ്റി പരീക്ഷയും തുടരും.
https://www.facebook.com/Malayalivartha























