ഇന്ത്യയിൽ 5ജി ഉടനില്ല; ട്രായുടെ നിരക്ക് തങ്ങൾക്ക് താങ്ങാനാകുന്നില്ല എന്ന് സ്വകാര്യ ടെലികോം കമ്പനികൾ

ഇന്ത്യയിൽ 5ജി സാങ്കേതികവിദ്യ നടപ്പിലാകണമെങ്കിൽ രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികള്‍ കനിയണം.
എന്നാല്‍ പ്രമുഖ കമ്പനികളായ എയര്‍ടെലും വോഡഫോണും 5ജി സ്‌പെക്ട്രം വാങ്ങാനുള്ള യാതൊരു താല്‍പര്യവും പ്രകടിപ്പിക്കുന്നില്ല . 5ജി സ്‌പെക്ട്രത്തിന് ട്രായ് നിര്‍ദേശിക്കുന്ന വില തങ്ങള്‍ക്ക് താങ്ങാനാവില്ലെന്നാണ് കമ്പനികള്‍ പറയുന്നത്.
5ജി സ്‌പെക്ട്രത്തിന് മെഗാഹെര്‍ട്‌സിന് 492 കോടി രൂപയാണ് ട്രായ് നിര്‍ദേശിക്കുന്ന നിരക്ക് . അതായത് 100 മെഗാഹെര്‍ട്‌സിന് 50000 കോടി രൂപയോളം വിലവരും. ഭാരതി എയര്‍ടെലും, വോഡഫോണ്‍ ഐഡിയയും ഈ നിരക്ക് കൂടുതലാണ് എന്ന അഭിപ്രായക്കാരാണ്. ഇക്കാരണത്താല്‍ 5ജി വാങ്ങില്ലെന്നാണ് കമ്പനികളുടെ നിലപാട്. എന്നാല്‍ 5ജി സ്‌പെക്ട്രത്തിന്റെ വില കുറയ്ക്കില്ലെന്നും കമ്പനികള്‍ക്ക് നിര്‍ദേശിച്ച വിലയ്ക്ക് മാത്രമെ 5ജി സ്‌പെക്ട്രം വാങ്ങാനാവൂ എന്നും ട്രായ് നിലപാട് വ്യക്തമാക്കി.
അടുത്തിടെ അഡ്ജസ്റ്റ് ചെയ്ത മൊത്തവരുമാനവുമായി ബന്ധപ്പെട്ട് 35000 കോടി രൂപയുടെ കടബാധ്യതയാണ് ഭാരതി എയര്‍ടെലിനുണ്ടായത്. ഇതുവഴി ആകെ ഒരു ലക്ഷം കോടി ഡോളറിന്റെ കടബാധ്യതയിലാണ് എയര്‍ടെല്‍ ഇപ്പോൾ . വോഡഫോണിനും വന്‍തുകയാണ് പിഴ, പലിശ ഇനത്തില്‍ നല്‍കാനുള്ളത്.
ഈ സാഹചര്യത്തില്‍ ട്രായ് നിര്‍ദേശിക്കുന്ന വന്‍തുക നല്‍കി 5ജി സ്‌പെക്ട്രം വാങ്ങാന്‍ ഈ കമ്പനികള്‍ തയ്യാറല്ല . എന്നാല്‍ ഈ വിഷയത്തില്‍ റിലയന്‍സ് ജിയോയുടെ നിലപാട്വ്യക്തമാക്കിയിട്ടില്ല
അതേസമയം, കമ്പനികളും ട്രായിയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വില കുറയ്ക്കാന്‍ ട്രായ് തയ്യാറല്ലാത്തതിനാല്‍ ഇന്ത്യയില്‍ 5ജി എത്തുന്നത് ഇനിയും വൈകുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha























