യുവതിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളും കോളുകളും; പരാതിയുമായി യുവതി സ്റ്റേഷനില്‍

യുവതിയുടെ ഫോണിലേക്ക് തുടര്‍ച്ചയായി കോളുകളും അശ്ലീല സന്ദേശങ്ങളും വരുന്നുവെന്ന് പരാതി. ലക്‌നൗ സ്വദേശിയായ ഇരുപതുകാരിയാണ് പരാതിയുമായി കൃഷ്ണ നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. കഴിഞ്ഞ ആറുദിവസത്തിനിടെ 41 നമ്പറുകളില്‍ നിന്നാണ് ഇത്തരത്തില്‍ കോളുകളും സന്ദേശങ്ങളും എത്തിയതെന്നാണ് യുവതി പരാതിയില്‍ പറയുന്നു.
'ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്ന് മുതലാണ് ഒരു ഇന്റര്‍നാഷണല്‍ നമ്പറില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ വന്നു തുടങ്ങിയത്. ആ നമ്പര്‍ ബ്ലോക്ക് ചെയ്തപ്പോള്‍ അടുത്ത നമ്പറില്‍ നിന്നും മെസേജ് വരാന്‍ തുടങ്ങി. തുടര്‍ച്ചയായി നമ്പറുകള്‍ ബ്ലോക്ക് ചെയ്തതോടെ വ്യത്യസ്ത നമ്പറുകളില്‍ നിന്നും അശ്ലീല കോളുകള്‍ വരാന്‍ തുടങ്ങി. 30 നമ്പറുകളില്‍ നിന്നാണ് മെസേജുകള്‍ ലഭിച്ചത്. പതിനൊന്ന് നമ്പറുകളില്‍ നിന്ന് കോളുകളും. തീര്‍ത്തും ഭീതിജനകമായ ഒരു അവസ്ഥയിലായിരുന്നു താനെന്നാണ് യുവതി പറയുന്നത്. ആദ്യം പരാതി നല്‍കാന്‍ മടിച്ചുവെങ്കിലും പിന്നീട് സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും നിര്‍ബന്ധം മൂലം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























