ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ വില കുത്തനെ കൂട്ടി

ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ വില കുത്തനെ കൂട്ടി. 146 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് വില വര്‍ധിപ്പിച്ചത്. വില വര്‍ധിപ്പിച്ചതോടെ ഗാര്‍ഹികാവശ്യത്തിനുള്ള 14 കിലോഗ്രാം സിലിണ്ടറിന് വില 850 രൂപയായി.
വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞ ആഴ്ച വര്‍ധിപ്പിച്ചിരുന്നു. സബ്‌സിഡിക്ക് അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് വര്‍ധിപ്പിച്ച വില ബാങ്ക് അക്കൗണ്ടിലൂടെ തിരികെ ലഭിക്കുമെന്നാണ് എണ്ണ കമ്പനി അധികൃതരുടെ വിശദീകരണം.
"
https://www.facebook.com/Malayalivartha























