ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ ഇന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിന്റെ വസതിയില്‍ യോഗം ഇന്ന്

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ ഇന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിന്റെ വസതിയില്‍ യോഗം ചേരും. രാവിലെ 11.30ഓടെയാണ് യോഗം. നിയമസഭാ കക്ഷി നേതാവിനെ യോഗത്തില്‍ തെരഞ്ഞെടുക്കും. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ഫെബ്രുവരി 14, അല്ലെങ്കില്‍ 16 എന്നീ തീയതികളാണ് പരിഗണനയിലുള്ളതെന്ന് ആപ് നേതാവ് സൂചിപ്പിച്ചു. രാംലീല മൈതാനിയിലായിരിക്കും ചടങ്ങ് നടക്കുകയെന്നും ഇദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍, ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും നേതാവ് പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തിലേറിയത് പ്രണയ ദിനമായ ഫെബ്രുവരി 14 നായിരുന്നു. ഇത്തവണയും അത് തന്നെയാകും സത്യപ്രതിജ്ഞാ ദിനമെന്നാണ് സൂചന. 70 ല്‍ 62 സീറ്റുകള്‍ നേടിയാണ് ആം ആദ്മി ഡല്‍ഹിയില്‍ മൂന്നാം തവണയും അധികാരത്തിലേറിയത്.
"
https://www.facebook.com/Malayalivartha























