റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് ബംഗാള്‍ ഉള്‍ക്കടല്‍ മറിഞ്ഞ് 15 പേര്‍ മരിച്ചു... നിരവധി പേരെ കാണാതായി

റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് ബംഗാള്‍ ഉള്‍ക്കടല്‍ മറിഞ്ഞ് 15 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ബോട്ടില്‍ 130 പേരാണ് ഉണ്ടായിരുന്നത്.
മലേഷ്യയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് കടലില്‍ ബോട്ട് മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന 73 പേരെ രക്ഷപെടുത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ തെക്കുകിഴക്കന്‍ ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ തുറമുഖത്തുനിന്നുമാണ് ബോട്ട് പുറപ്പെട്ടത്.
50 പേര്‍ക്കു കയറാവുന്ന ബോട്ടില്‍ ഇരട്ടിയിലധികം ആളുകളെ കയറ്റിയതാണ് അപകടത്തിനു കാരണമായത്.
https://www.facebook.com/Malayalivartha























