Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

പൊട്ടിച്ചിരിച്ച് മോദിയും ഷായും... ആം ആദ്മിയുടെ മിന്നും പ്രകടനത്തോടെ സഖാക്കളുടെ കണ്‍കണ്ട ദൈവമായി അരവിന്ദ് കെജരിവാള്‍ ഒറ്റ പകല്‍ കൊണ്ട് മാറി; പക്ഷെ കെജ്രിവാളിന്റെ കുങ്കുമ കുറിയും ഭാരത് മാതാ കീ ജയ് വിളിയും കണ്ടതോടെ സഖാക്കള്‍ അങ്കലാപ്പില്‍; ഡല്‍ഹിയിലെ ജനങ്ങളെ ഭഗവാന്‍ ഹനുമാന്‍ അനുഗ്രഹിച്ചതായി കെജ്രിവാള്‍

12 FEBRUARY 2020 11:00 AM IST
മലയാളി വാര്‍ത്ത

More Stories...

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

ബിജെപിയ്ക്കെതിരെ കോണ്‍ഗ്രസൊഴികെ ആര് ജയിച്ചാലും കേരളത്തിലെ സഖാക്കള്‍ ജയ് വിളിക്കുന്ന കാഴ്ചയാണ് കുറേ നാളുകളായി കാണാന്‍ കഴിഞ്ഞത്. അതിന് ഏറ്റവും അവസാനത്തെ ഉദാഹരണമായിരുന്നു ഡല്‍ഹിയിലെ അരവിന്ദ് കെജ്രിവാള്‍. മോദിയും അമിത്ഷായും കളത്തിലിറങ്ങിയതോടെ കേരളത്തിലെ സഖാക്കളെല്ലാം കെജ്രിവാളിനോടൊപ്പമായി. പിണറായിക്കും അടുപ്പമുള്ളയാണ് കെജ്രിവാള്‍. അങ്ങനെ കെജ്രിവാളിന്റെ വിജയം സഖാക്കള്‍ ആഘോഷിച്ചപ്പോള്‍ ദേ കെജ്രിവാളിന്റെ ഭാരത് മാതാകീ ജയ് വിളി. അതും വിജയം ആഘോഷിക്കുന്ന വേളയില്‍. മാത്രമല്ല ഹനുമാനാണ് വിജയത്തിന് പിന്നിലെന്ന് പറഞ്ഞ് ഹനുമാന്‍ ക്ഷേത്രത്തില്‍ നേര്‍ച്ചയും കഴിച്ചു. മാത്രമല്ല സംഘികളെപ്പോലെ നല്ല ഒന്നാന്തരം ചുവന്ന പാളയംകോടന്‍ കുറിയും ഇട്ടൊരു വരവും. ഇതോടെ മോദിയ്ക്കും അമിത്ഷായ്ക്കും ഹാപ്പിയായി. ഇവിടത്തെ വിശ്വാസികള്‍ക്കും സന്തോഷം. സന്തോഷം നഷ്ടമായത് സഖാക്കള്‍ക്ക് മാത്രം. കെജ്രിവാളിന് ചെറിയ കാവി ചായ്വ് ഇല്ലേന്ന് സംശയം.

മൂന്നാം തവണയും ആം ആദ്മിയില്‍ വിശ്വസമര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ വേദിയിലാണ് അരവിന്ദ് കെജ്രിവാള്‍ സഖാക്കളെ നാണം കെടുത്തിയത്. ദില്ലിയിലെ ജനങ്ങളോട് ഐ ലവ് യൂ എന്ന് പറഞ്ഞുകൊണ്ടാണ് കെജ്രിവാള്‍ സംസാരിച്ചു തുടങ്ങിയത്.

ഇത് എന്നെ മകനായി കണക്കാക്കിയവരുടെ വിജയമാണ്. ഡല്‍ഹിക്കാരുടെ മാത്ര വിജയമല്ല ഇന്ത്യക്കാരുടെ മുഴുവന്‍ വിജയമാണ് ഇത്. ഡല്‍ഹിയിലെ ജനങ്ങളെ ഭഗവാന്‍ ഹനുമാന്‍ അനുഗ്രഹിച്ചു.

ജനങ്ങള്‍ വോട്ട് ചെയ്തത് വികസനത്തിന് വേണ്ടിയാണ്. തിരഞ്ഞെടുപ്പ് വിജയത്തിലൂടെ രാജ്യത്ത് പുതിയൊരു രാഷ്ട്രീയത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്, അത് വാഗ്ദാനങ്ങളുടേതല്ല, പ്രവൃത്തിയുടെ രാഷ്ട്രീയമാണെന്നും' കെജ്രിവാള്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാതോടെ ജന്തര്‍മന്തറിലെ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്തു.

ഇവിടത്തെ സഖാക്കള്‍ ഓടിയൊളിക്കുമ്പോഴും വിജയിച്ചത് കെജ്രിവാളാണ്. ജീവിതം പോലെ തന്നെയാണ് രാഷ്ട്രീയം. അല്ലെങ്കില്‍ ജീവിതം തന്നെയാണ് രാഷ്ട്രീയം. കെണികള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ജീവിതത്തിലെന്ന പോലെ രാഷ്ട്രീയത്തിലും വീണു പോവും. ഡെല്‍ഹിയിലെ കെണികളില്‍ വീണില്ല എന്നിടത്താണ് അരവിന്ദ് കെജ്രിവാളിന്റെ വിജയമിരിക്കുന്നത്. കെണിയൊരുക്കിയത് ബിജെപിയാണ്. ബിജെപിയുടെ ബുദ്ധികേന്ദ്രം ആര്‍എസ്എസ് ആണെന്നുവരുമ്പോള്‍ കെണിയുടെ ബഹുമതിയും അവര്‍ക്കവകാശപ്പെടാവുന്നതാണ്. ധ്രുവീകരണം എന്ന കെണിയാണ് സംഘപരിവാര്‍ മിക്കപ്പോഴും ഫലപ്രദമായി പ്രയോഗിക്കുന്നത്. കേവലം രണ്ട് സീറ്റില്‍ നിന്ന് ലോക്സഭയില്‍ 303 എന്ന ഗംഭീര അക്കത്തിലേക്ക് ബിജെപി എത്തിയതിന് പിന്നില്‍ ഈ ആയുധം വഹിച്ച പങ്ക് ചെറുതല്ല.

ഒരര്‍ത്ഥത്തില്‍ ബിജെപിയുടെ ആവനാഴിയിലെ ഏറ്റവും മാരകമായ ആയുധമാണത്. സിദ്ധാന്തങ്ങളിലല്ല ഇത്തരം പ്രയോഗങ്ങളിലാണ് ഇപ്പോള്‍ ബിജെപിക്ക് താല്‍പര്യം. ആയുധങ്ങളുണ്ടായാല്‍ മാത്രം പോര, കൈ വിറക്കാതെ പ്രയോഗിക്കാന്‍ കഴിവുള്ളവരും വേണം. പ്രധാനമന്ത്രി മോദി മുതല്‍ ഉത്തര്‍പ്രദേശ് മുഖ്യന്‍ യോഗി ആദിത്യനാഥ് വരെ ഈ ശ്രേണിയിലുണ്ട്.

മോദിയോടും അമിത് ഷായോടും ഏറ്റുമുട്ടുമ്പോള്‍ കൈ വിറക്കരുത്, കാല് കുഴയരുത്, സര്‍വ്വോപരി മനസ്സ് പതറരുത്. ഇവിടെയാണ് അരവിന്ദ് കെജ്രിവാള്‍ വിജയിച്ചത്. അതുകൊണ്ടുതന്നെ കെജ്രിയുടെ വിജയത്തിന് പകരം വെയ്ക്കാന്‍ മറ്റൊന്നില്ല.

ഹിന്ദുക്കളെയും മുസ്ലീങ്ങളേയും വിഭജിക്കുന്നതിനുള്ള ബിജെപിയുടെ വലിയ അജണ്ടയാണെന്ന തിരിച്ചറിവായിരുന്നു അത്. ഷഹീന്‍ബാഗിലെ പ്രക്ഷോഭ വേദിയില്‍നിന്നു കെജ്രിവാള്‍ വിട്ടുന്നിന്നു. സിഎഎയെ മുന്‍നിര്‍ത്തിയല്ല, തന്റെ സര്‍ക്കാരിന്റെ പ്രകടനത്തിന്റെ പുറത്താണ് കെജ്രിവാള്‍ വോട്ട് ചോദിച്ചത്. വൈദ്യുതി, വെള്ളം, ആസ്പത്രി, വിദ്യാഭ്യാസം ജനങ്ങളെ അടിത്തട്ടില്‍ ബാധിക്കുന്ന നാലു മേഖലകളില്‍ കെജ്രിവാളിന്റെ സര്‍ക്കാര്‍ കിടിലന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ജമ്മു കാശ്മീരിനെ ഒരു വഴിക്കാക്കിയതു കൊണ്ടോ അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതു കൊണ്ടോ ഒരു സംസ്ഥാനം പിടിക്കാന്‍ പറ്റില്ലെന്നാണ് ഡെല്‍ഹി തിരഞ്ഞെടുപ്പ് ഫലം പറയുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (20 minutes ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (32 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (40 minutes ago)

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...  (58 minutes ago)

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്  (1 hour ago)

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (1 hour ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (1 hour ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (1 hour ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (2 hours ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (2 hours ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (2 hours ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (2 hours ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (3 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (3 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends