Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

കൊല്ലപ്പെട്ടത് ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ്; വെടിവയ്പ്പിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലീസ്‌

12 FEBRUARY 2020 10:29 AM IST
മലയാളി വാര്‍ത്ത

More Stories...

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

ആം ആദ്മി പാർട്ടി നേതാവ് നരേഷ് യാദവിനും സംഘത്തിനുമെതിരെ കഴിഞ്ഞ ദിവസം രാത്രി നടന്ന വെടിവയ്പ്പിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലീസ്. കൊല്ലപ്പെട്ട അശോക് മൻ എന്നയാളെയാണ് അക്രമികൾ ലക്ഷ്യമിട്ടത്. ഇദ്ദേഹത്തിന്റെ മകളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നരേഷ് യാദവായിരുന്നില്ല അക്രമികളുടെ ലക്ഷ്യമെന്നും അശോക് മൻ തന്നെയായിരുന്നുവെന്നും ഡിസിപി ഇങ്കിത് പ്രതാപ് പറഞ്ഞു. രാഷ്ട്രീയ പകപോക്കലാണെന്ന വാദവും പൊലീസ് തള്ളി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ആറ് മാസം മുൻപാണ് അശോക് മന്നിന്റെ മകൾ ബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അശോക് മുൻപ് വെടിവച്ചിരുന്നു. ബലാത്സംഗം ചെയ്ത പ്രതിയുടെ ബന്ധുവാണ് ആക്രമണത്തിന് ഇരയായത്. രണ്ടാഴ്ച മുൻപ് പ്രതിയെ അശോക് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഇതിന്റെ പകപോക്കലാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ്, ഇന്നലെ രാത്രി എഎപി എംഎല്‍എ നരേഷ് യാദവിന് നേരെ വെടിയുതിര്‍ക്കുകയും പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തത്.

എംഎല്‍എക്ക് നേരെയാണ് വെടിവെപ്പുണ്ടായതെന്നാണ് എഎപി വൃത്തങ്ങള്‍ പറയുന്നത്. വിജയത്തിന് ശേഷം എഎപി എംഎല്‍എ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് വെടിവെപ്പുണ്ടായത്. ചൊവ്വാഴ്ച രാത്രി കിഷന്‍ഗര്‍ മേഖലയില്‍ വെച്ചായിരുന്നു എം.എല്‍.എയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. മെഹ്‌റൗളില്‍ നിന്നും ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം മടങ്ങവേയായിരുന്നു സംഭവം. മെഹ്‌റൗളി അസംബ്ലി മണ്ഡലത്തില്‍ നിന്നാണ് നരേഷ് യാദവ് വിജയിച്ചത്.

സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കുടുംബാംഗത്തെയാണ് നഷ്ടപ്പെട്ടതെന്നും നരേഷ് യാദവ് പറഞ്ഞു. ദില്ലി പൊലീസ് അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തലസ്ഥാന നഗരത്തിലെ ക്രമസമാധാനത്തെയും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിന്‍റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നാണ് പൊലീസ് പറഞ്ഞു. മെഹ്റൗലി എംഎല്‍എയാണ് നരേഷ് യാദവ്. വെടിവെപ്പില്‍ മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇയാള്‍ ചികിത്സയിലാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (22 minutes ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (34 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (42 minutes ago)

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...  (1 hour ago)

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്  (1 hour ago)

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (1 hour ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (1 hour ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (1 hour ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (2 hours ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (2 hours ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (2 hours ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (2 hours ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (3 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (3 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends