കോണ്‍ഗ്രസിന്റെ പതനത്തിന് തുടക്കം കുറിച്ചത് ഷീലാ ദീക്ഷിത്; കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 22 ശതമാനം വോട്ട് ഉണ്ടായിരുന്ന പാർട്ടിയുടെ അടിവേരിളക്കുന്ന ഫലം; തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് പി സി ചാക്കോ

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കോൺഗ്രസ് ചിത്രത്തിലേയില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 22 ശതമാനം വോട്ട് ഉണ്ടായിരുന്ന പാർട്ടിയുടെ അടിവേരിളക്കുന്ന ഫലമാണ് പുറത്ത് വന്നത്. ഒരു സീറ്റ് പോലും ലഭിക്കാത്ത കോണ്‍ഗ്രസിന് 4.26 ശതമാനം മാത്രമാണ് വോട്ടിംഗ് ശതമാനം. 15 വർഷം അടുപ്പിച്ചു ഡൽഹി ഭരിച്ചിരുന്ന പാർട്ടിയാണ് രണ്ട് തവണയായി പൂജ്യം സീറ്റിൽ ഒതുങ്ങിപ്പോയത്.
കോണ്‍ഗ്രസിന്റെ വീഴ്ച്ചകൾക്ക് തുടക്കം കുറിക്കുന്നത് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്താണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും സമ്ബൂര്‍ണ പരാജയം ഏറ്റുവാങ്ങിയ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്ന പി സി ചാക്കോയുടെ പ്രതികരണം.
വോട്ടെണ്ണലിന് മുന്‍പ് ഹരിയാനയിലെ പോലെ ഡല്‍ഹിയിലും കോണ്‍ഗ്രസ് ഏവരെയും അമ്ബരിപ്പിക്കുമെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറിയായ പി സി ചാക്കോ ആദ്യം പറഞ്ഞത്. തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്ന് പി സി ചാക്കോ മാറ്റി പറഞ്ഞതും വാര്‍ത്തയായിരുന്നു. തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ വീഴ്ചകള്‍ എണ്ണിപ്പറയുകയാണ് പി സി ചാക്കോ.
2013ലാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ വീഴ്ച ആരംഭിക്കുന്നത്. അന്ന് ഷീലാദീക്ഷിത് ആയിരുന്നു മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് വോട്ടുബാങ്ക് ഒന്നടങ്കം കൊണ്ടുപോയി. ഇത് തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. ഇതിപ്പോഴും ആംആദ്മി പാര്‍ട്ടിയുടെ കയ്യില്‍ തന്നെയാണെന്നും പി സി ചാക്കോ പറഞ്ഞു.
70 സീറ്റുകളുളള ഡല്‍ഹി നിയമസഭയില്‍ 62 സീറ്റുകള്‍ നേടിയാണ് ആംആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തില്‍ എത്തിയത്. കോണ്‍ഗ്രസ് സമ്പൂര്‍ണ പരാജയമാണ് ഏറ്റുവാങ്ങിയത്. 66 ഇടത്തു മത്സരിച്ചപ്പോൾ 63 സ്ഥാനാര്‍ത്ഥികള്‍ക്കാണ് കെട്ടി വച്ച പണം നഷ്ടപ്പെട്ടത്. ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായി 15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന് തുടര്‍ച്ചയായ രണ്ടാമത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കാനായില്ല.
ഇതോടെ ഡൽഹി കോൺഗ്രസ്സ് അധ്യക്ഷൻ സുഭാഷ് ചോപ്ര രാജിവെക്കുകയും ചെയ്തിരുന്നു. ആം ആദ്മിപാര്‍ട്ടി വന്‍ വിജയം സ്വന്തമാക്കിയ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തുടര്‍ച്ചയായ രണ്ടാം നിയമസഭാ തെരഞ്ഞെടുപ്പിലും ഒരു സീറ്റുപോലും നേടാനായില്ല. വോട്ട് വിഹിതവും കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ തവണ 9.7 ശതമാനം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ ലഭിച്ചത് 4.27 ശതമാനം വോട്ടുമാത്രമായിരുന്നു. ഷീല ദീക്ഷിതിന് ശേഷം ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയേറ്റെടുത്തത് സുഭാഷ് ചോപ്രയായിരുന്നു. എന്നാല്‍ പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നതില്‍ സുഭാഷ് ചോപ്രയും പരാജയപ്പെട്ടു. നേതൃത്വത്തിനുള്ളിലെ തമ്മിലടി നിയന്ത്രിക്കാന്‍ ദേശീയ നേതൃത്വം ശ്രമിച്ചിട്ട് പോലും സാധിക്കാതിരിന്നതും കോണ്‍ഗ്രസിന് തിരിച്ചടിയായി.
ഇത്തവണ ഡൽഹി തെരഞ്ഞെടുപ്പിൽ ആംആദ്മി പാര്‍ട്ടിയില്‍ നിന്നും രാജി വെച്ച് കോൺഗ്രസ്സിൽ ചേർന്ന അൽക്ക ലാംബ, ആദർശ് ശാസ്ത്രി എന്നിവരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ പരാജയപ്പെട്ടവരിലുള്‍പ്പെടും. അടിത്തട്ടിൽ പ്രവർത്തനങ്ങൾ ഏകോപിക്കാൻ കഴിയാതിരുന്നതും തന്ത്രങ്ങളിൽ ഉണ്ടായ പാളിച്ചയുമാണ് തോൽവിക്ക് കാരണമെന്നാണ് നേതാക്കളുടെ വിശദീകരണം. അതേ സമയം വോട്ടുകൾ കോൺഗ്രസിലും ആം ആദ്മി പാര്‍ട്ടിയിലുമായി ഭിന്നിച്ചു പോകാതിരിക്കാൻ മനഃപൂർവ്വം മാറി നിന്നുവെന്ന നിരീക്ഷണവുമുണ്ട്. വോട്ടിംഗ് ശതമാന കണക്കുകളും അത് ശരി വെക്കുന്നതാണ്. ആംആദ്മി പാര്‍ട്ടിയുടെ ഉജ്വല വിജയത്തില്‍ കെജ്‍രിവാളിനെ കോൺഗ്രസ് അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha



























