ആ അമ്മയുടെ കരച്ചിൽ ദൈവത്തിന് പോലും കണ്ടു നിൽക്കാനായില്ല, മകന് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് വിധിയെഴുതി ഡോക്ടര്‍മാര്‍... പെറ്റമ്മയുടെ കരച്ചിലിനിടയില്‍ മകന്റെ കണ്‍കോണുകളില്‍ നിന്ന് കണ്ണീര്‍ ഒഴുകി; ജീവിതത്തിലേക്ക് തിരിച്ചെത്തി; നാട്ടുകാരെപോലും ഞെട്ടിച്ച ആ സംഭവം ഇങ്ങനെ..

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മസ്തിഷ്‌കമരണം സംഭവിച്ചു എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ വിദ്യാര്‍ത്ഥി സംസ്ക്കാര ചടങ്ങിനുള്ള ഒരുക്കങ്ങള്‍ക്കിടെ ജീവിതത്തിലേക്ക് തിരിച്ചെത്തി. മകന്റെ ഉള്ളില്‍ ജീവന്‍ തുടിക്കുന്നതാവട്ടെ തിരിച്ചറിഞ്ഞത് സ്വന്തം അമ്മയും . പിലിലമാരി ഗ്രാമത്തിലെ കോളേജ് വിദ്യാര്‍ത്ഥി ഗാന്ധന്‍ കിരനാണ് ഒരാഴ്‌ചയോളം അബോധാവസ്ഥയില്‍ കിടന്നശേഷം ജീവിതത്തിലേക്ക് മടങ്ങിയത്. മകന്റെ വിയോഗത്തില്‍ വിലപിക്കുന്നതിന് ഇടയിലാണ് കിരണിന്റെ കണ്‍കോണുകളില്‍ നിന്നും കണ്ണീര്‍ ഒഴുകുന്നത് അമ്മയുടെ ശ്രദ്ധയില്‍ പെട്ടത് . ഉടന്‍തന്നെ അവര്‍ മറ്റുളവരെ വിവരം അറിയിച്ചു . സമീപത്തെ ഡോക്ടര്‍ എത്തി പരിശോധിച്ചപ്പോള്‍ കിരണില്‍ ജീവന്റെ തുടിപ്പ് വീണ്ടും കണ്ടു. ഇതോടെ സമീപവാസികള്‍ ചേര്‍ന്ന് കിരണിനെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നടത്തിയ ചികിത്സയ്ക്കു ശേഷം മൂന്നു ദിവസത്തിനുള്ളില്‍ കിരണിനു ബോധം തെളിഞ്ഞു, പതിഞ്ഞ ശബ്ദത്തില്‍ ആണെങ്കിലും മകന്‍ തങ്ങളോട് സംസാരിച്ചത് 'അമ്മ ശൈത്താമ്മ പറഞ്ഞു. ഞായറാഴ്ച ആശുപത്രി വിട്ട കിരണിനു ചികിത്സ തുടരുന്നുണ്ട്. കടുത്ത പനിയെ തുടര്‍ന്നായിരുന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമായതിനാല്‍ ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് കുട്ടി അബോധാവസ്ഥയിലാകുകയും മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയുമായിരുന്നു.
https://www.facebook.com/Malayalivartha























