സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിദേശ നയതന്ത്രജ്ഞരുടെ രണ്ടാം സംഘം കാഷ്മീരിലെത്തി... 10 രാജ്യങ്ങളില്‍ നിന്നുള്ള 25 പേരുടെ സംഘമാണ് എത്തിയിട്ടുള്ളത്

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിദേശ നയതന്ത്രജ്ഞരുടെ രണ്ടാം സംഘം കാഷ്മീരിലെത്തി. 10 രാജ്യങ്ങളില്‍ നിന്നുള്ള 25 പേരുടെ സംഘമാണ് കാഷ്മീരില്‍ എത്തിയിട്ടുള്ളത്. ജര്‍മനി, കാനഡ, ഫ്രാന്‍സ്, ന്യൂസിലന്‍ഡ്, മെക്‌സിക്കോ, ഇറ്റലി, അഫ്ഗാനിസ്ഥാന്‍, ഓസ്ട്രിയ, ഉസ്ബക്കിസ്ഥാന്‍, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പ്രതിനിധി സംഘത്തിലുള്ളത്. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും സംഘത്തിലുണ്ട്.
ജമ്മു കാഷ്മീരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഘത്തെ സ്വീകരിച്ചു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനങ്ങളും താഴ്വരയിലെ സുരക്ഷ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളും കരസേനാ ഓഫീസര്‍മാര്‍പ്രതിനിധി സംഘത്തോട് വിവരിച്ചെന്നാണ് റിപ്പോര്‍ട്ട്. പൊതുജനങ്ങളുമായും രാഷ്ട്രീയ നേതാക്കളുമായും മാധ്യമങ്ങളുമായും വിദേശസംഘം സംസാരിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ ജനുവരി 15നും വിദേശ പ്രതിനിധി സംഘം കാഷ്മീരില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha























