Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

"കൊലയാളികളുടെ ലക്‌ഷ്യം നരേഷ് ആയിരുന്നില്ല" ആം ആദ്മി വാഹന വ്യൂഹത്തിനു നേരെയുണ്ടായ വെടിവെപ്പിന് പിന്നിലെ ലക്ഷ്യത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് ;അക്രമികൾ ലക്‌ഷ്യം വച്ചതു കൊല്ലപ്പെട്ട പ്രവർത്തകനെ തന്നെ ; ആംആദ്മി പാര്‍ട്ടി വളന്റിയറായ അശോക് മാനാണ് കൊല്ലപ്പെട്ടത്; മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റിരുന്നു

12 FEBRUARY 2020 01:40 PM IST
മലയാളി വാര്‍ത്ത

More Stories...

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

ദല്‍ഹിയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന വെടിവെപ്പില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം വളരെ ഞെട്ടലോടെയാണ് രാജ്യം കേട്ടത്.ഈ സംഭവവുമായി ബന്ധപെട്ട് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ദല്‍ഹി പൊലീസ്.

ആം ആദ്മി പാര്‍ട്ടി എം.എല്‍.എ നരേഷ് യാദവ് ആയിരുന്നില്ല അക്രമികളുടെ ലക്ഷ്യമെന്നും കൊല്ലപ്പെട്ട പ്രവര്‍ത്തകനെ ലക്ഷ്യം വെച്ച് തന്നെയാണ് അക്രമികള്‍ വെടിയുതിര്‍ത്തതെന്നുമാണ് അഡീഷണല്‍ ഡി.സി.പി ഇംഗിത് പ്രതാപ് സിങ് പറഞ്ഞത്.

നരേഷ് യാദവും പ്രവര്‍ത്തകരും വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തിയ ശേഷം ക്ഷേത്ര ദര്‍ശനം നടത്തി തിരിച്ചു വരവേയായിരുന്നു വെടിവെപ്പുണ്ടായത്. നരേഷ് യാദവിന് സമീപത്തായി നിന്ന പാര്‍ട്ടി വളണ്ടിയര്‍ക്കായിരുന്നു വെടിയേറ്റത്. നരേഷ് യാദവിനെയാണ് അക്രമികള്‍ ഉന്നംവെച്ചതെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ആം ആദ്മി പാര്‍ട്ടി വളന്റിയറായ അശോക് മാനാണ് കൊല്ലപ്പെട്ടത്. മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റിരുന്നു..
എന്നാല്‍ നരേഷ് യാദവ് അല്ല അവരുടെ ടാര്‍ഗറ്റ് എന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് ഡി.സി.പി പറഞ്ഞു. കൊല്ലപ്പെട്ട വ്യക്തിക്ക് നേരെ തന്നെയാണ് അവര്‍ വെടിയുതിര്‍ത്തത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്- എന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.

സംഭവം തികച്ചും നിര്‍ഭാഗ്യകരമാണെന്ന് എം.എല്‍.എ നരേഷ് യാദവ് പറഞ്ഞു. ആക്രമണത്തിന് പിന്നിലുള്ള കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത്. നാല് റൗണ്ടോളം അവര്‍ വെടിവെച്ചിരുന്നു. ഞാന്‍ കയറിനിന്നിരുന്ന വാഹനം ഉള്‍പ്പെടെയാണ് അവര്‍ ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് കൃത്യമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതികളെ എത്രയും പെട്ടെന്ന് തന്നെ പിടികൂടുമെന്നാണ് കരുതുന്നത്. – നരേഷ് യാദവ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി കിഷന്‍ഗര്‍ മേഖലയില്‍ വെച്ചായിരുന്നു എം.എല്‍.എയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. മെഹ്‌റൗളില്‍ നിന്നും ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം മടങ്ങവേയായിരുന്നു സംഭവം. മെഹ്‌റൗളി അസംബ്ലി മണ്ഡലത്തില്‍ നിന്നാണ് നരേഷ് യാദവ് വിജയിച്ചത്.

ഡല്‍ഹിയിലെ ക്രമ സമാധാന പാലനം തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായിരുന്നു. കേന്ദ്ര സര്‍ക്കാരിനാണ് ഡല്‍ഹിയിലെ ക്രമസമാധാന പാലനത്തിന്റെ ചുമതല. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തവര്‍ക്കെതിരെ രണ്ട് തവണയാണ് ആക്രമികള്‍ വെടിയുതിര്‍ത്തത്.

ഇതിന് പുറമെയായിരുന്നു കഴിഞ്ഞ ദിവസം ഗാര്‍ഗി കോളെജില്‍ ഒരു സംഘം ആക്രമികള്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടികളെ ആക്രമിച്ചത്. സംഘപരിവാര്‍ കൂട്ടമാണ് ആക്രമം നടത്തിയതെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്. എന്നാല്‍ ഈ ആക്രമത്തിനെതിരെയും നടപടിയെടുക്കാന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ലെന്നും ആരോപണമുണ്ട്.62 സീറ്റുമായാണ് ആം ആദ്മി തുടര്‍ച്ചയായ മൂന്നാം തവണയും ഡല്‍ഹിയില്‍ അധികാരത്തിലെത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (18 minutes ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (30 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (38 minutes ago)

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...  (56 minutes ago)

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്  (1 hour ago)

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (1 hour ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (1 hour ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (1 hour ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (2 hours ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (2 hours ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (2 hours ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (2 hours ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (3 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (3 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends