Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

ആം ആദ്മിയുടെ വിജയത്തില്‍ പുളകം കൊള്ളുന്നത് എന്തിനാണെന്ന് ചിദംബരത്തോട് കോണ്‍ഗ്രസ് നേതാവ് ; ദല്‍ഹി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും പ്രണബ് മുഖര്‍ജിയുടെ മകളുമായ ഷര്‍മ്മിഷ്ട മുഖര്‍ജിയാണ് ചിദംബരത്തിന്റെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയത്;ചിദംബരത്തിന്റെ ട്വീറ്റിന് നിരവതി വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത് ; സ്വന്തം പാര്‍ട്ടിയുടെ പരാജയത്തില്‍ ആശങ്കപ്പെടാതെ ആം ആദമിയുടെ വിജയത്തില്‍ അഭിമാനം കൊള്ളുന്നത് എന്തിനാണെന്നായിരുന്നു ഷർമിഷ്ഠയുടെ ചോദ്യം

12 FEBRUARY 2020 02:42 PM IST
മലയാളി വാര്‍ത്ത

More Stories...

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ 70ല്‍ 63 സീറ്റും നേടി ഭരണതുടര്‍ച്ച നിലനിര്‍ത്തിയ ആം ആദ്മി പാര്‍ട്ടിയ്ക്ക് അഭിനന്ദനമറിയിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിനു കോൺഗ്രസ് നേതാവിന്റെ രൂക്ഷ വിമർശനം. ദല്‍ഹി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും പ്രണബ് മുഖര്‍ജിയുടെ മകളുമായ ഷര്‍മ്മിഷ്ട മുഖര്‍ജിയാണ് ചിദംബരത്തിന്റെ നടപടിയെ വിമർശിച്ചത്.

ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മറ്റ് സംസ്ഥാന പാര്‍ട്ടികളെയാണോ ഏല്‍പ്പിച്ചിരിക്കുന്നത് എന്നാണ് ചിദംബരത്തിന്റെ ട്വീറ്റിന് മറുപടിയായി ഷര്‍മ്മിഷ്ട മുഖര്‍ജി ചോദിച്ചത്. സ്വന്തം പാര്‍ട്ടിയുടെ പരാജയത്തില്‍ ആശങ്കപ്പെടാതെ ആം ആദമിയുടെ വിജയത്തില്‍ അഭിമാനം കൊള്ളുന്നത് എന്തിനാണെന്നും ഷര്‍മ്മിഷ്ട മുഖര്‍ജി ചോദിച്ചു.

താങ്കളോട് എല്ലാ ബഹുമാനത്തോടെയും ഒരു കാര്യം ചോദിക്കട്ടെ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മറ്റ് സംസ്ഥാന പാര്‍ട്ടികളെയാണോ എല്‍പ്പിച്ചിരിക്കുന്നത്. അല്ലായെങ്കില്‍ സ്വന്തം പാര്‍ട്ടിയുടെ പരാജയത്തില്‍ ആശങ്കപ്പെടുന്നതിന് പകരം എന്തിനാണ് ആം ആദ്മിയുടെ വിജയത്തില്‍ അഭിമാനിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിടുന്നതാകും നല്ലത്” ഷര്‍മ്മിഷ്ട മുഖര്‍ജി ട്വിറ്ററില്‍ കുറിച്ചു.
ചൊവ്വാഴ്ച്ചയാണ് ദല്‍ഹിയില്‍ അധികാരം നിലനിര്‍ത്തിയ ആം ആദ്മിയെ അഭിനന്ദിച്ച് പി.ചിദംബരം ട്വീറ്റ് ചെയ്തത്.
ആം ആദ്മി വിജയിച്ചു, ദല്‍ഹി ജനത ബി.ജെ.പിയുടെ ധ്രുവീകരണ രാഷ്ട്രീയത്തെയും അപകടകരമായ അജണ്ടകളെയും പരാജയപ്പെടുത്തി.
മറ്റ് സംസ്ഥാനങ്ങള്‍ക്ക് മികച്ച ഒരു മാതൃകകാണിച്ചു കൊടുത്ത ജനങ്ങളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു” എന്നായിരുന്നു ചിദംബരം ട്വീറ്റ് ചെയ്തത്.
ചിദംബരത്തിന്റെ ട്വീറ്റിന് നിരവധി വിമര്‍ശനങ്ങളാണ് ലഭിച്ചത്. നിങ്ങള്‍ കോണ്‍ഗ്രസല്ലേ, നിങ്ങളുടെ പാര്‍ട്ടിക്ക് ഇനി ഒരു തെരഞ്ഞെടുപ്പിലും വിജയിക്കാന്‍ കഴിയില്ലെന്ന് ഇത്ര ഉറപ്പാണോ എന്ന് നിരവധി പേരാണ് ചിദംബരത്തോട് ചോദിച്ചത്. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കാത്തതില്‍ താങ്കള്‍ക്ക് ഒരു ആശങ്കയും ഇല്ലേ എന്നായിരുന്നു മറ്റൊരു കൂട്ടര്‍ ചോദിച്ചത്.

ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കടുത്ത പരാജയമാണ് കോണ്‍ഗ്രസിനെ ഇക്കുറിയും കാത്തിരുന്നത്. ഒരു സീറ്റ് പോലും നേടാന്‍ കഴിയാത്ത കോണ്‍ഗ്രസിന് ആകെ പോള്‍ ചെയ്ത വോട്ടിന്റെ അഞ്ച് ശതമാനം മാത്രമാണ് നേടാനായത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (20 minutes ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (32 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (40 minutes ago)

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...  (58 minutes ago)

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്  (1 hour ago)

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (1 hour ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (1 hour ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (1 hour ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (2 hours ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (2 hours ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (2 hours ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (2 hours ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (3 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (3 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends